ഹൈദരാബാദ്: പ്രമുഖ ഹോട്ടലില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് പുഴുവിനെ കണ്ടെത്തി. ലോകത്താകമാനം ശാഖകളുള്ള പ്രമുഖ ഫര്‍ണിച്ചര്‍ വ്യാപാര ശൃംഖലയുടെ ഹൈദരാബാദില്‍ ആരംഭിച്ച പുതിയ ശാഖയിലെ റസ്റ്റോറന്റില്‍ നിന്നുള്ള ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്.
Read Also : ഹോട്ടലുകളിലും ബിയര്‍ പാര്‍ലറുകളിലും ആരോഗ്യവകുപ്പ് റെയ്ഡ് : പഴകിയ ഭക്ഷണം പിടിച്ചെടുത്തു
തുടര്‍ന്ന് അബീദ് അഹമ്മദ് എന്ന യുവാവ് തനിക്കുണ്ടായ ദുരനുഭവം ട്വിറ്റര്‍ വഴി പങ്കുവെയ്ക്കുകയും, ഹൈദരാബാദ് പൊലീസ്, തെലങ്കാന തദ്ദേശ ഭരണ വകുപ്പ് മന്ത്രി കെ.ടി.രാമ റാവു തുടങ്ങിയവരെയും ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന് സംഭവത്തില്‍ നടപടിയെടുക്കുകയും 11,500 രൂപ പിഴ വധിക്കുകയുമായിരുന്നു. അതേസമയം, തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയില്‍ ഉപഭോക്താക്കളോട് മാപ്പുപറഞ്ഞ ഹോട്ടല്‍ അധികൃതര്‍ ഇത്തരം സംഭവങ്ങള്‍
ഇനി ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്കി.
Post Your Comments