Latest NewsCricketNewsSports

ഗാന്ധി- മണ്ടേല പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നു നേര്‍ക്കുനേര്‍

വിശാഖപട്ടണം : ഗാന്ധി- മണ്ടേല പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്നു നേര്‍ക്കുനേര്‍. സമരത്തിലെ സഹനമുറകള്‍കൊണ്ട് തങ്ങളുടെ രാജ്യങ്ങള്‍ക്കായി സ്വാതന്ത്ര്യം നേടിയെടുത്ത രണ്ടു മഹാത്മാക്കളുടെ പേരിലുള്ള പരമ്പരയിലെ ജേതാക്കള്‍ക്കു ലഭിക്കുന്ന ട്രോഫിക്കും പേരും ഏറ്റവും ഉചിതമായതു തന്നെ- ഫ്രീഡം ട്രോഫി

മത്സരം രാവിലെ 9. 30 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തത്സമയം. കളി മഴ ഭീഷണിയിലാണ് എന്നാണു പ്രവചനം. ആദ്യ ദിവസമായ ഇന്ന് 80 ശതമാനമാണു മഴയ്ക്കുള്ള സാധ്യത. രണ്ട് മൂന്ന് ദിവസങ്ങളില്‍ ഇത് അന്‍പതും നാല്‍പതും ശതമാനമായി കുറയും. 10, 19 തീയതികളിലാണ് പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍.

ഏറെക്കാലം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ രോഹിത്തിന് ആദ്യമായി ടെസ്റ്റ് ഓപ്പണര്‍ സ്ഥാനം ലഭിക്കുന്നത് ഈ മത്സരത്തിലാണ് എന്നുള്ളതിനും പ്രത്യേകതയുണ്ട്.

ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ പതിനായിരത്തില്‍ അധികം റണ്‍സ് നേടിയിട്ടുള്ള രോഹിത് 27 ടെസ്റ്റുകളില്‍ മധ്യനിര ബാറ്റ്‌സ്മാനായി കളിച്ചിട്ടുണ്ട്. 39.62 ശരാശരിയില്‍ 1585 റണ്‍സാണ് ഇതുവരെയുള്ള നേട്ടം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ സന്നാഹ മത്സരത്തില്‍, ഓപ്പണറായി ഇറങ്ങിയ രോഹിത് പൂജ്യത്തിനു പുറത്തായെങ്കിലും വിശാഖപട്ടണത്ത് രോഹിത്തിന്റെ തലവര തെളിയും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യന്‍ ആരാധകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button