ഹൈദരാബാദ്: വഴിയോര ആരാധനാലയത്തിലെ വിഗ്രഹത്തിന് സമീപം യുവാവിന്‍റെ ഛേദിക്കപ്പെട്ട തല കണ്ടെടുത്തു. തെലങ്കാനയിലെ നാല്‍ഗോണ്ട ജില്ലയിലാണ് സംഭവം. വഴിയരികിലെ വിഗ്രഹത്തിന് കീഴിലാണ് തല കണ്ടെത്തിയത്. നരബലി നടത്തിയത് കൊണ്ടാകാം വിഗ്രഹത്തിന്റെ കാൽക്കൽ തല കൊണ്ടുവച്ചതെന്ന് സംഭവത്തിൽ പൊലീസ് പ്രതികരിച്ചു.
30നോടടുത്ത് പ്രായമുള്ളയാളുടേതാണ് കണ്ടെത്തിയ തലയെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളെ കണ്ടെത്തുന്നതിനും കേസ് അന്വേഷണത്തിനുമായി എട്ടംഗ പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നരബലിയുടെ ഭാഗമായി മറ്റെവിടെയെങ്കിലും വെച്ച് യുവാവിനെ കൊലപ്പെടുത്തിയ ശേഷം തല വിഗ്രഹത്തിന്‍റെ കാല്‍ക്കല്‍ കൊണ്ടുവെച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു.
അതേസമയം, യുവാവിന്‍റെ ശരീരഭാഗങ്ങൾ കണ്ടെത്താന്‍ കഴിയാത്തതാണ് കേസിലിപ്പോൾ പൊലീസ് നേരിടുന്ന ഏക വെല്ലുവിളി. നിലവിൽ പ്രദേശത്തെ സി.സി.ടി.വികള്‍ പരിശോധിച്ച് വരികയാണ് പൊലീസ്.
Post Your Comments