ആന്ധ്രാ പ്രദേശ്: ദുരൂഹ സാഹചര്യത്തില്‍ രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്നും കാണാതായ പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ മീര്‍പത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത് തൊട്ടടുത്തുള്ള പള്ളിക്ക് സമീപത്ത് നിന്നായിരുന്നു. ശനിയാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നതേയില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണോയെന്ന് അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.
തുറസ്സായ സ്ഥലത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. തൊട്ടടുത്ത് ആള്‍താമസമില്ലാത്ത കെട്ടിടങ്ങളുമുണ്ട്. ഈ കെട്ടിടങ്ങള്‍ പള്ളിയുടെ ഉടമസ്ഥതയിലുള്ളതാണ്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. ശരീരം ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് അനുമാനിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
Post Your Comments