
മനാമ : ദുബായ് , ഷാര്‍ജ എന്നിവിടങ്ങളിൽ നിന്നുമുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും താത്കാലിക വിലക്കേര്‍പ്പെടുത്തി ബഹ്‌റൈൻ. കൊറോണ വൈറസ് ബാധയെ തുടർന്ന് ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് തിങ്കളാഴ്ചയാണ് 48 മണിക്കൂറിലേക്കുള്ള വിലക്ക് പ്രഖ്യാപിച്ചത്. കൊറോണ വൈറസ് കൂടുതൽ ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അധികൃതരുടെ സഹകരണത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണെന്നു സിവില്‍ ഏവിയേഷന്‍ അധികൃതർ അറിയിച്ചു.
Also read : ഈപ്ജിത് മുൻ പ്രസിഡന്റ് അന്തരിച്ചു
അതേസമയം ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവരില്‍ വൈറസ് ബാധ സംശയിക്കപ്പെടുന്ന എല്ലാവരെയും പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമാവുന്ന പക്ഷം പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി ചികിത്സ നല്‍കുകയാണ് ചെയ്യുന്നതെന്ന് ബഹ്റൈന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു.
Post Your Comments