തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ജീന്‍സിന്റെ ബട്ടന്‍ പോയിന്റിനു പിറകിലും തുണിയുടെ മടക്കിനിടയിലും വിദഗ്ധമായി അറയുണ്ടാക്കി സ്വർണം കടത്താൻ ശ്രമിച്ച കാസര്‍കോട് സ്വദേശികളായ അഷറഫ്, ഷിഹാബുദ്ദീന്‍, അബ്ദുല്‍ മെഹ്റൂഫ് എന്നിവരാണ് പിടിയിലായത്. ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലാണ് ഇവര്‍ എത്തിയത്.
Post Your Comments