കെയ്‌റോ : ഈപ്ജിത് മുൻ പ്രസിഡന്റ് ഹോസ്‍നി മുബാറക്(91) വിടവാങ്ങി. ജനുവരിയിൽ ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ചികിത്സയില്‍ കഴിയുകയായിരുന്ന ഹോസ്‍നി മുബാറക് ചൊവ്വാഴ്‍ചയാണ് അന്തരിച്ചതെന്നു ഈജിപ്‍തിലെ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്‍തു.
നീണ്ട മുപ്പതുവർഷകാലം ഈപ്ജിത് ഭരിച്ച ഹോസ്‍നി മുബാറകിന് 2011-ലെ അറബ് വസന്തത്തിന്‍റെ ഭാഗമായി നടന്ന വിപ്ലവത്തിനൊടുവിലാണ് അധികാരം നഷ്ടപ്പെട്ടത്. പ്രക്ഷോഭകാരികളെ കൂട്ടക്കൊല ചെയ്‌തെന്ന കുറ്റമാരോപിച്ച് 2012ൽ ഹോസ്‌നി മുബാറകിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
തുടർന്ന് അഞ്ച് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ഒടുവിൽ 2017 മാർച്ചിൽ ഹോസ്നി ജയില്‍ മോചിതനായി. പ്രസിഡന്റ് അൻവർ സാദത്തിന്റെ വധത്തിന് പിന്നാലെയാണ് ഹോസ്നി ഈപ്ജിത്തിന്റെ അധികാര പദവിയിലെത്തിയത്. ഇസ്രായേൽ-പലസ്തീൻ സമാധാന ചർച്ചകളിലും ഹോസ്നി നിർണായക പങ്കുവഹിച്ചിരുന്നു.
Post Your Comments