ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിൽ നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന ആംബുലന്‍സുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടാകുന്നുണ്ട്. ബൈക്കുകളിലും കാറുകളിലുമൊക്കെയായാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത്. വെടിയേറ്റവരെ പോലും അതിവേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ കഴിയുന്നില്ലെന്നാണ് പോലീസ് അറിയിക്കുന്നത്.
അതേസമയം പലയിടങ്ങളിലും അക്രമങ്ങള്‍ തുടരുകയാണെന്നാണ് വിവരം. സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അക്രമികളെ കണ്ടാല്‍ ഉടന്‍ വെടിവെക്കാനുള്ള ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് ആറായിരത്തോളം അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.ഗാസിയാബാദില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലേക്കുള്ള പാതകള്‍ പോലീസ് ബാരിക്കേഡുകള്‍ വച്ച് അടച്ചു.
Post Your Comments