Latest NewsNewsIndia

ഡല്‍ഹി കത്തുന്നു… വീണ്ടും സംഘര്‍ഷം, കടകള്‍ക്ക് വ്യാപകമായി തീയിട്ടു : രണ്ട് പേര്‍ക്ക് കൂടി വെടിയേറ്റതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഡല്‍ഹിയുടെ വടക്കുക്കിഴക്കന്‍ മേഖലയിലെ സംഘര്‍ഷത്തിന് അയവില്ല. ഗോകുല്‍പുരി മേഖലയില്‍ വീണ്ടും സംഘര്‍ഷം. കടകള്‍ക്ക് വ്യാപകമായി തീയിട്ടു. അതിനിടെ രണ്ടുപേര്‍ കൂടി വെടിയേറ്റ് ആശുപത്രിയിലായി. കലാപത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 7 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ പരുക്കേറ്റ് ചികില്‍സയിലാണ്. ബജന്‍പുര, ജാഫറാബാദ്,മൗജ്പുര്‍, തുടങ്ങിയ മേഖലകളില്‍ സംഘര്‍ഷം തുടരുകയാണ്.

Read Also : ഡല്‍ഹിയില്‍ പൗരത്വനിയമം പ്രതിഷേധക്കാരുടെ സംഘര്‍ഷത്തില്‍ സുപ്രീംകോടതി ഇടപെടുന്നു : പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചു ചേര്‍ന്ന് പരിഹരിയ്ക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

അതേസമയം, ഡല്‍ഹിയില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. അമിത് ഷായുമായി നടത്തിയ ചര്‍ച്ച പോസിറ്റീവെന്ന് പറഞ്ഞ കേജ്രിവാള്‍. ആവശ്യത്തിന് കേന്ദ്രസേനയെ ഇറക്കുമെന്ന് ഉറപ്പു ലഭിച്ചുവെന്നും അറിയിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും പ്രശ്‌നങ്ങള്‍ ഒരുമിച്ച ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. െ

shortlink

Related Articles

Post Your Comments

Related Articles


Back to top button