ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പൗരത്വനിയമം പ്രതിഷേധക്കാരുടെ സംഘര്‍ഷത്തില്‍ സുപ്രീംകോടതി ഇടപെടുന്നു . വിഷയത്തില്‍ നാളെ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് ഷഹീന്‍ബാഗ് കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിനു മുന്‍പാകെ വിഷയം ഉന്നയിച്ചത്.നാളെ ഷഹീന്‍ബാഗ് കേസിനൊപ്പം ഈ വിഷയവും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അക്രമ സംഭവങ്ങളില്‍ ഡല്‍ഹി പൊലീസിനോട് വിശദീകരണം തേടണമെന്നും സമാധാനം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു. സംഘര്‍ഷം നിയന്ത്രണ വിധേയമാകാത്ത പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ പത്തിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്
read also :സി എ എ: ഡൽഹിയിലെ സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ കെജ്‌രിവാൾ; അമിത് ഷാ വിളിച്ച അടിയന്തര യോഗം തുടങ്ങി
സംഘര്‍ഷത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പട്ട ആറുപേര്‍ നാട്ടുകാരും ഒരാള്‍ ഹെഡ് കോണ്‍സ്റ്റബിളുമാണ്. സംഘര്‍ഷങ്ങളില്‍ 105 പേര്‍ക്ക് പരുക്കേറ്റു. 8 പേരുടെ നില ഗുരുതരമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടാമതും വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ലഫ്. ഗവര്‍ണറും യോഗത്തില്‍ പങ്കെടുത്തു. പ്രശ്‌നങ്ങള്‍ ഒരുമിച്ച് ചേര്‍ന്നു പരിഹരിക്കുമെന്ന് കേജ്‌രിവാള്‍ പറഞ്ഞു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തികള്‍ അടച്ചിടണമെന്നു അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടു. അമിത് ഷായുമായുള്ള കുടിക്കാഴ്ചയ്ക്കു മുന്നോടിയായുള്ള എംഎല്‍എമാരുടെ യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു കേജ്രിവാള്‍.
Post Your Comments