KeralaLatest NewsIndiaNews

ട്രംപിന്റെ ഇന്ത്യ സന്ദർശനം കരിദിനം; ലോക ജനതയുടെ മുന്നില്‍ ഒറ്റപ്പെട്ട രണ്ടുപേരാണ് ട്രംപും മോദിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊല്ലം: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും ലോകജനതയുടെ മുന്നില്‍ ഒറ്റപ്പെട്ട രണ്ടുപേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ട്രംപിന്റെ ഇന്ത്യ സന്ദർശനം കരിദിനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ ഇത്രയും ഒറ്റപ്പെട്ട ഒരുകാലം വേറെ ഉണ്ടായിട്ടില്ല. നാം ചേരിചേരാനയത്തിലൂടെ, ലോകജനതയ്ക്കുമുന്നില്‍ അന്തസ്സോടെ തലയുയര്‍ത്തിനിന്ന രാജ്യമായിരുന്നു. ഇപ്പോള്‍ അമേരിക്കയുടെ കാല്‍ക്കീഴില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ്. പിണറായി പറഞ്ഞു.

ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുന്ന പ്രശ്നമേ ഇല്ല. സംസ്ഥാനത്ത് പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും നടപ്പാക്കുന്നത് സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടേതെന്ന നിലയില്‍ ഒരു പഴയ ന്യായാധിപന്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആര് പറഞ്ഞതാണ് അങ്ങ് കേട്ടത്. അങ്ങയുടെ മനസ്സിലെ വികലമായ ധാരണയാണോ, അത് മുഖ്യമന്ത്രിയുടെ നാക്കില്‍ വയ്ക്കാനുള്ള ശ്രമം ആണോ. സെന്‍സസ് മാത്രമേ നടക്കൂ എന്നാണ് ഞാന്‍ പറഞ്ഞത്. മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: ബി.ജെ.പി.യെപ്പറ്റി ആര്‍ക്കും വേവലാതി വേണ്ട; മുന്നോട്ടുള്ള പോക്കില്‍ ഒട്ടും ആശങ്കയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍

ആര്‍ക്കുവേണ്ടിയാണ് ഈ ന്യായാധിപന്‍ പിന്നെ ഇങ്ങനെ പറയുന്നത്. ജമാ അത്തെ ഇസ്‌ലാമിക്കുവേണ്ടിയാണ്. എന്നാൽ സെൻസസ് എല്ലാക്കാലത്തും നടക്കുന്നതാണ്. സെന്‍സസിന്റെ ഭാഗമായി സാധാരണ നടക്കുന്ന കാര്യം മാത്രമേ നടക്കൂ. ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന ധാരണയൊന്നും വേണ്ട മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button