Latest NewsKeralaNews

ഡ്രൈ ഡേ ഒഴിവാക്കില്ല; പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അനുമതി നൽകി. മുൻ വര്‍ഷങ്ങളിലേതിൽ നിന്ന് കാതലായ മാറ്റങ്ങളില്ലാതെയാണ് മദ്യനയം സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ മദ്യനയം നിലവിൽ വരും.

അബ്കാരി ഫീസുകൾ കൂട്ടി. പബ്ബുകള്‍ തുടങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചതായി സൂചന. കഴിഞ്ഞ മദ്യനയത്തെക്കാൾ കാതലായ മാറ്റങ്ങളില്ലാതെയാണ് കരട് മദ്യ നയത്തിന് അംഗീകാരമായത്.

കള്ള് ഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലേലം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലൈസൻസ് ഫീസ് 28 ലക്ഷമായിരുന്നത് 30 ലക്ഷമാക്കിയാണ് ഉയർത്തിയത്. ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കുക, സംസ്ഥാനത്ത് പബ്ബുകളും ബ്രൂവറികളും മൈക്രോ ബ്രൂവറികളും തുടങ്ങുന്ന കാര്യത്തിൽ നയപരമായ തീരുമാനം എന്നിവയാണ് മന്ത്രിസഭായോഗത്തിന്‍റെ പരിഗണനക്ക് വന്ന പ്രധാന വിഷയങ്ങൾ.

ALSO READ: യുവ നടി ആക്രമിക്കപ്പെട്ട കേസ്: നിർണായക മൊഴി നൽകാൻ മഞ്ജു വാര്യർ വ്യാഴാഴ്ച കോടതിയിൽ; ശേഷം സംവിധായകൻ ശ്രീകുമാർ മേനോൻ

ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കണമെന്ന ശുപാര്‍ശകൾ പലതലങ്ങളിൽ നിന്ന് സര്‍ക്കാരിന് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഡ്രൈഡേ ഒഴിവാക്കേണ്ടെന്ന നിലപാടാണ് കരട് മദ്യനയത്തിൽ ഉള്ളത് .കള്ളുഷാപ്പുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ലേലം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button