Latest NewsNewsIndia

സി എ എ: ഡൽഹിയിലെ സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ കെജ്‌രിവാൾ; അമിത് ഷാ വിളിച്ച അടിയന്തര യോഗം തുടങ്ങി

ക്രമസമാധാനനില സാധാരണഗതിയിലാക്കാൻ ലഫ്. ഗവർണർ അനിൽ ബൈജൽ പോലീസിന് നിർദേശം നൽകി

ന്യൂഡൽഹി: ദേശീയ പൗരത്വനിയമ ഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച അടിയന്തര യോഗം തുടങ്ങി. അതേസമയം ഡൽഹിയിൽ തുടരുന്ന സംഘർഷം നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.

ജനങ്ങൾ ആത്മസംയമനം കൈവിടരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഭ്യർഥിച്ചു. ക്രമസമാധാനനില സാധാരണഗതിയിലാക്കാൻ ലഫ്. ഗവർണർ അനിൽ ബൈജൽ പോലീസിന് നിർദേശം നൽകി. നഗരത്തിലെ ക്രമസമാധാനനില എത്രയുംപെട്ടെന്ന് സാധാരണനിലയിലാക്കണമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ലഫ്. ഗവർണർ അനിൽ ബൈജൽ, പോലീസ് കമ്മിഷണർ അമൂല്യ പട്‌നായിക് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ അമിത് ഷാ ആവശ്യപ്പട്ടു.

സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും സംഘർഷം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു. അടിയന്തരസാഹചര്യം നേരിടാൻ ജാഗ്രതപാലിക്കണമെന്ന് പോലീസിനും അർധസൈനിക വിഭാഗത്തിനും നിർദേശം നൽകിയിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു

തലസ്ഥാനനഗരിയിലെ ക്രമസമാധാനനില പുനഃസ്ഥാപിക്കണമെന്ന് കെജ്‌രിവാൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഡൽഹിയിൽ സമാധാനവും ഐക്യവും സംരക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ലെഫ്. ഗർണർ അനിൽ ബൈജലിനോടും അഭ്യർഥിക്കുകയാണ്. സംഘർഷമുണ്ടാക്കാൻ ആരെയും അനുവദിക്കരുത്. അദ്ദേഹം പറഞ്ഞു.

ALSO READ: പൗരത്വ നിയമ ഭേദഗതി: വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന സംഘർഷത്തിൽ മരണം ഏഴായി

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ സംഘര്‍ഷം നിലനില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാർ ഗുരുതരമായാണ് കാണുന്നത്. ഇതിനിടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. സംഘര്‍ഷം ഇന്നും ചിലയിടങ്ങളില്‍ കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button