അഹമ്മദാബാദ്: ട്രംപിനെതിരെ കത്തെഴുതി പ്രതിഷേധിച്ച് സാമൂഹിക പ്രവർത്തകരും അധ്യാപകരും. ചേരികളെ മറച്ചും വൻതുക ചെലവഴിച്ചും നടത്തുന്ന ‘നമസ്തേ ട്രംപ്’ പരിപാടി സർവാധിപത്യ രാഷ്ട്രീയത്തിന്റെ ഘോഷമാണെന്ന് നഗരത്തിലെ 160 സാമൂഹികപ്രവർത്തകരും വിദ്യാഭ്യാസവിദഗ്ധരും കുറ്റപ്പെടുത്തി. ഐ.ഐ.എം, സെപ്റ്റ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ അധ്യാപകരും അടക്കമുള്ളവരാണ് തുറന്നകത്തിൽ പ്രതിഷേധം വ്യക്തമാക്കിയത്. ഇന്ന് 11.40 തിന് ട്രംപ് ഇന്ത്യയിൽ എത്തും. വൻ വരവേല്പാണ് ട്രംപിനായി ഒരുക്കിയിരിക്കുന്നത്.
ട്രംപിന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തിൽ ഇതുവരെ അനുകൂലമായ സൂചനകളൊന്നും കാണുന്നില്ലെന്നാണ് കോൺഗ്രസിന്‍റെ നിലപാട്. പ്രതിരോധ- സുരക്ഷാ രംഗങ്ങളിലെയും ബഹിരാകാശ- ആണവ രംഗങ്ങളിലെയും സഹകരണം നേരത്തേയുള്ളതും തുടർന്നുപോകുന്നതുമാണ്. പുതിയ കരാറുകൾ ഒപ്പിടാനുള്ള സാധ്യതകൾ ഇല്ലെന്നും അതുകൊണ്ട് ട്രംപിന്‍റെ സന്ദർശനം കൊണ്ടാണ് രാജ്യത്തിന് പ്രത്യേകിച്ച് ഗുണം ഉണ്ടാകില്ലെന്നാണ് കോൺഗ്രസ് നിലപാട്.
Post Your Comments