KeralaLatest NewsNews

പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കാന്‍ വാളയാര്‍ കേസില്‍ പുനരന്വേഷണം സിബിഎക്ക് വിടണം; മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കാന്‍ പുനരന്വേഷണം സിബിഎക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത് നല്‍കി.
കള്ളക്കളി നടത്തിയുള്ള അന്വേഷണവും തെളിവുകള്‍ ശേഖരിക്കാതെയും സാക്ഷികളെ കൊണ്ട് പരസ്പരവിരുദ്ധമായി മൊഴി നല്‍കിയതുള്‍പ്പെടെ കേസിലെ പ്രതികളെ രക്ഷിക്കാനാണ്. ഇതിന് കൂട്ട് നിന്ന പ്രേസിക്യൂഷന്‍ നടപടികളുമാണ് പ്രതികളെ രക്ഷിച്ചെടുത്തത്.

കേസ് ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐക്ക് വിട്ട് പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വാളയയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പിക്കെതിരെ ക്രിമില്‍ കേസെടുക്കണമെന്നും കത്തില്‍ വിഎം സുധീരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button