KeralaLatest NewsNews

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയടക്കം 15 പേരെ പൊലീസ് അറസ്റ്റു ചെയ്തു

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയടക്കം 15 പേരെ പൊലീസ് അറസ്റ്റു ചെയ്തു. കേസില്‍ നിരാഹാരത്തിലായിരുന്ന മൂന്നാര്‍ സമര നേതാവ് ഗോമതിയടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ഗോമതിയെ അറസ്റ്റ് ചെയ്തത്. വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് അഞ്ചു ദിവസമായി ഗോമതി നിരാഹാര സമരത്തിലായിരുന്നു.

read also : ഋതുമതിയെങ്കില്‍ 18 വയസ് തികഞ്ഞില്ലെങ്കിലും ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്

ഗോമതിയുടെ ആരോഗ്യനില വഷളാകുന്നെന്ന് അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് സമര സമിതി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഗോമതിയുടെ നിരാഹാര സമരത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖം തിരിക്കുകയാണെന്നായിരുന്നു സമര സമിതിയുടെ ആരോപണം. ഈ മാസം ആദ്യമാണ് സമരം ആരംഭിച്ചത്. ബിജെപി നേതാവ് കുമ്മനം രാജശേഖരനാണ് സമരം ഉദ്ഘാടനം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button