ന്യൂഡൽഹി: കേന്ദ്രത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും അനാവശ്യമായ വിമർശനങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്ത്. കൊവിഡ് മരണങ്ങളില്‍ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിക്കാണ് മറുപടിയുമായി ആരോഗ്യമന്ത്രാലയം രംഗത്ത് വന്നത്. വാക്സീന്‍ ഉത്പാദനം ഒരു രാത്രി കൊണ്ട് ചെയ്യാവുന്ന പണിയല്ലന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ മറുപടി. നിരവധി ഘട്ടങ്ങളിലൂടെ മാത്രമേ വാക്സീന്‍ വികസനം സാധ്യമാകൂ. ഉത്പാദിപ്പിച്ച വാക്സീന്‍ ഉടനടി വിതരണം ചെയ്യാനുമാവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
നീണ്ട ഇടവേളയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയ രാഹുല്‍ ഗാന്ധി കൊവിഡ് തരംഗം നേരിടുന്നതെങ്ങനെ എന്ന് പ്രധാനമന്ത്രിക്ക് അറിവില്ലെന്നായിരുന്നു ആരോപിച്ചത്. വാക്സീന്‍ വിദേശത്തേക്ക് കയറ്റി അയച്ച പ്രധാനമന്ത്രി മരണങ്ങള്‍ക്ക് ഉത്തരവാദിയാണ്. സര്‍ക്കാരിന് വ്യക്തമായ പദ്ധതിയില്ലാത്തപ്പോള്‍ ഇനിയും നിരവധി തരംഗങ്ങള്‍ ഇന്ത്യയെ കാത്തിരിക്കുകയാണെന്നും രാഹുല്‍ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.
കുറ്റപ്പെടുത്തൽ കൊണ്ട് ഒന്നും അവസാനിക്കില്ല. കുറ്റപ്പെടുത്തിയവർ ആരും തന്നെ ഒരിക്കൽ പോലും ഗവണ്മെന്റിനെയോ ആരോഗ്യപ്രവർത്തകരെയോ സഹായിക്കാൻ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾക്ക് വേണ്ടത്ര മൂല്യമില്ലെന്നാണ് രാജ്യവും കരുതുന്നത്.
Post Your Comments