Latest NewsNewsIndia

ട്രംപ് സബർമതി ആശ്രമത്തിലെ സന്ദർശകപുസ്തകത്തിൽ കുറിച്ച വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു .

അന്ന് ഒബാമ എഴുതിയ വരികളും ഇന്ന് ട്രംപ് കുറിച്ച വരികളുമാണ് സോഷ്യൽ മീഡിയായിലെ ചർച്ചാവിഷയം

സബർമതി :  അഞ്ചുവര്‍ഷത്തിന്റെ ഇടവേളയില്‍ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ രണ്ട് അമേരിക്കന്‍ പ്രസിഡന്റുമാര്‍.രണ്ടുപേരും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം പോലെ ആശയത്തിലും ആദർശത്തിലും വ്യത്യസ്തരായ രണ്ടു പേർ. അതുകൊണ്ടു തന്നെ  ഇന്ത്യ എന്ന രാജ്യത്തെക്കുറിച്ചുള്ള ഇരുവരുടെയും കാഴ്ചപ്പാടും വ്യത്യസ്തമാകും . ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത് ഇരുവരും ഇന്ത്യ സന്ദർശന വേളയിൽ,സബർമതി ആശ്രമം ,രാജ്ഘട്ട് എന്നിവിടങ്ങൾ സന്ദർശിച്ച് സന്ദർശകപുസ്തകത്തിൽ കുറിച്ച വരികളും  വരികൾ വ്യക്തമാക്കുന്ന ഇന്ത്യയുമായുള്ള അവരുടെ ബന്ധവുമാണ് .  .

ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശകപുസ്തകത്തില്‍ എഴുതിയ വാക്കുകള്‍ ഇങ്ങനെ: എന്റെ മഹാനായ സുഹൃത്ത് പ്രധാനമന്ത്രി മോദി, ഈ വിസ്മയകരമായ സന്ദര്‍ശനത്തിന് നന്ദി!

എന്നാല്‍ അഞ്ചുവര്‍ഷം മുമ്പ്, 2015ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക്ക് ഒബാമ, മഹാത്മാ ഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷം എഴുതിയ വാക്കുകൾ  ഇപ്രകാരമാണ് . എന്താണോ ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ അന്ന് പറഞ്ഞത്, അതിന്നും സത്യമായി തുടരുന്നു. ഗാന്ധിയുടെ ചൈതന്യം ഇന്നത്തെ ഇന്ത്യയില്‍ വളരെ സജീവമാണ്. ഇത് ലോകത്തിനുള്ള മഹത്തായ ഒരു സമ്മാനമായി തുടരും. ലോകത്തെ എല്ലാ രാജ്യങ്ങളും ജനങ്ങളും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ആദര്‍ശത്തില്‍ ജീവിക്കട്ടെ-!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button