ന്യൂഡല്‍ഹി: വയനാട് എം പി രാഹുല്‍ ഗാന്ധിക്ക് കോൺഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കു തിരിച്ചെത്തുന്നതിനുള്ള ശരിയായ സമയമാണ് നിലവിലുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള രാഹുലിന്റെ സന്ദേശം കോണ്‍ഗ്രസ് നല്ല രീതിയിലാണു സ്വീകരിച്ചത്. ഇതു മുന്നോട്ടു പോകാനുള്ള സമയമാണ്. രാഹുല്‍ വീണ്ടും പാര്‍ട്ടിയുടെ തലപ്പത്ത് എത്തണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ആവശ്യപ്പടുന്നത്. അദ്ദേഹം കൂട്ടിച്ചേർത്തു.
പാര്‍ട്ടി തലപ്പത്തേക്ക് പുതിയ തിരഞ്ഞെടുപ്പ് വേണമെന്ന് ശശി തരൂര്‍, സന്ദീപ് ദീക്ഷിത് തുടങ്ങിയ നേതാക്കള്‍ ആവശ്യമുയര്‍ത്തിയതിനു പിന്നാലെയാണു രാഹുല്‍ ഗാന്ധിക്കു വേണ്ടി കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. രാജ്യം നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന സമയമാണ്. അതുകൊണ്ടുതന്നെ രാഹുല്‍ ഗാന്ധിക്കു തിരിച്ചെത്താന്‍ കൃത്യമായ സമയം ഇതാണ്. കോണ്‍ഗ്രസ് നേതൃത്വവും അതാണ് ആവശ്യപ്പെടുന്നതെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി.
സാമ്പത്തിക പിന്നോക്കാവസ്ഥ, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയും രൂക്ഷമാണ്. സോണിയ ഗാന്ധിയുടെ ആരോഗ്യനില കൂടി പരിഗണിച്ചാല്‍ അവരുടെ മേല്‍ അധികഭാരം ചുമത്താന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധി തിരിച്ചെത്തേണ്ടതു പ്രധാനമാണ്. രാഹുല്‍ ഗാന്ധിയാണു നേതാവെന്ന് പ്രിയങ്കാ ഗാന്ധി പല തവണ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയില്‍ പ്രിയങ്കയുടെ സ്ഥാനത്തെക്കുറിച്ച് ആശയക്കുഴപ്പമില്ലെന്നും റാവത്ത് വ്യക്തമാക്കി.
Post Your Comments