കൊല്ലം: 105-ാം വയസ്സില്‍ നാലാംക്ലാസ് തുല്യതാപരീക്ഷ ജയിച്ച ഭഗീരഥി അമ്മയെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഭഗീരഥിയമ്മയെ പോലുള്ളവര്‍ വലിയ പ്രചോദനമാണെന്നും രാജ്യത്തിന് ശക്തി പകരുന്നതാണ് അവരുടെ വിജയമെന്നും അമ്മയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മന്‍കീബാത്ത് പ്രഭാഷണത്തിലൂടെയാണ് പ്രധാന മന്ത്രി പ്രതികരിച്ചത്.
തന്റെ ജന്മസുകൃതമെന്നാണ് ഭഗീരഥി അമ്മ ഇതേപ്പറ്റി പ്രതികരിച്ചത്. ഭാഗീരഥി അമ്മയെപ്പോലുള്ളവര്‍ നാടിന്റെ ശക്തിയാണെന്നും പ്രേരണാസ്രോതസ്സാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സാക്ഷരത മിഷന്‍ സംഘടിപ്പിച്ച നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതി പാസായ ഭഗീരഥിയമ്മയ്ക്ക് അഭിനന്ദനപ്രവാഹം തുടരുകയാണ്. വീട്ടിലെ പ്രയാസങ്ങളും മറ്റ് സാഹചര്യങ്ങളും കാരണം ഭഗീരഥിയമ്മക്ക് ഒമ്ബതാം വയസ്സില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നതാണ്.
കൊല്ലംകാരിയാണ് ഭാഗീരഥി അമ്മ. കുട്ടിക്കാലത്തുതന്നെ അമ്മയെ നഷ്ടപ്പെട്ടു. പത്തുവയസ്സിനുമുന്‍പ് സ്കൂള്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ചെറുപ്രായത്തില്‍ ഭര്‍ത്താവിനെയും നഷ്ടമായി. എന്നാല്‍, അവര്‍ ഉത്സാഹം കൈവിട്ടില്ല . ഇപ്പോള്‍ 105-ാം വയസ്സില്‍ വീണ്ടും പഠിച്ചുതുടങ്ങി. നാലാംക്ലാസ് തുല്യതാ പരീക്ഷയെഴുതി 75 ശതമാനം മാര്‍ക്കോടെ വിജയിച്ചു . കണക്കിന് നൂറു ശതമാനം മാര്‍ക്കും നേടി . അവര്‍ ഇനിയും പഠിക്കാനാഗ്രഹിക്കുന്നു എന്നിങ്ങനെ തുടര്‍ന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
വിവാഹിതയായി മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെയായി കഴിയുന്നതിനിടെയാണ് ഭഗീരഥിയമ്മയ്ക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള ആഗ്രഹം കലശലായത്. മക്കളെ കാര്യം അറിയിക്കുകയും സക്ഷരാമിഷന്‍റെ പരീക്ഷ എഴുതി തിളക്കമാര്‍ന്ന വിജയത്തോടെ നാടിനാകെ അഭിമാനമായി മാറുകയുമായിരുന്നു.
Post Your Comments