മനാമ•ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ പുതിയ കൊറോണ വൈറസിന്റെ ആദ്യ കേസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയങ്ങളെ ഉദ്ധരിച്ച് ഇരു രാജ്യങ്ങളും അറിയിച്ചു.
ഇറാനിൽ നിന്ന് എത്തിയ ഒരു ബഹ്റൈൻ പൗരനാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇറാനിൽ നിന്ന് മടങ്ങിയെത്തിയ സൗദി പൗരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പുതിയ കൊറോണ വൈറസ് ബാധിച്ചതായി കുവൈത്ത് അറിയിച്ചു.
വടക്കുകിഴക്കൻ ഇറാനിയൻ നഗരമായ മഷാദിൽ നിന്ന് കഴിഞ്ഞയാഴ്ച ഒഴിപ്പിച്ച 700 പേരിലെ മൂന്ന് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്നും കുവൈത്ത് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments