Latest NewsNewsKuwait

കുവൈത്തിലെ തദ്ദേശീയ ബാങ്കുകള്‍ക്ക് നാളെ മുതല്‍ അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ തദ്ദേശീയ ബാങ്കുകള്‍ക്ക് നാളെ മുതല്‍ അവധി പ്രഖ്യാപിച്ചു. കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ആണ് രാജ്യത്തെ തദ്ദേശീയ ബാങ്കുകള്‍ക്ക് നാളെ മുതല്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോൾ പഴയ ന്യായാധിപന് എന്തിനാണ് ഇത്ര പൊള്ളൽ; ജസ്റ്റിസ് കമാൽ പാഷയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒളിയമ്പ്

ബാങ്കിങ് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഫെബ്രുവരി 25 മുതല്‍ മൂന്ന് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. വാരാന്ത അവധികൂടി കഴിഞ്ഞ് പിന്നീട് മാര്‍ച്ച് ഒന്നിന് മാത്രമേ ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിക്കുകയുള്ളൂ. രാജ്യത്ത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായ പൊതുഅവധിയും ഈ ദിവസങ്ങളില്‍ തന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button