പെർത്ത് : ടി20 വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. പെര്‍ത്തിലെ വാക്ക സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിൽ 18 റണ്‍സിനാണ് ബംഗ്ലാദേശിനെ തകർത്തത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20ഓവറിൽ 6വിക്കറ്റ് നഷ്ടത്തിൽ 142റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശിന് വിജയ ലക്ഷ്യം മറികടക്കാനായില്ല. 20ഓവറിൽ 8വിക്കറ്റ് നഷ്ട്ടത്തിൽ 124റൺസിന് പുറത്തായി.
India are on top at the WACA. Is there any way back for Bangladesh?#INDvBAN | #T20WorldCup
SCORE ? https://t.co/xD9crB4phZ pic.twitter.com/DFHqbYxx8z
— T20 World Cup (@T20WorldCup) February 24, 2020
Women's T20 World Cup: India beat Bangladesh by 18 runs, in Perth. pic.twitter.com/DbTn7xAaJ8
— ANI (@ANI) February 24, 2020
ഇന്ത്യക്ക് വേണ്ടി പൂനം യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോൾ അരുന്ധതി റെഡ്ഡി, ശിഖ പാണ്ഡേ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും രാജേശ്വരി ഒരു വിക്കറ്റും സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ഷെഫാലി വര്‍മ (39), ജെമീമ റോഡ്രിഗസ് (34) എന്നിവരാണ് മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. വേദ കൃഷ്‍ണമൂർത്തി 20റൺസ് നേടി പുറത്താവാതെ നിന്നു. ദീപ്തി ശർമ്മ,റിച്ച ഘോഷ് എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. നിഗര്‍ സുല്‍താന(35), മുര്‍ഷിദ ഖാതുന്‍(30) എന്നിവരാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ നേടാൻ സഹായിച്ചത്
Post Your Comments