CricketLatest NewsNewsSports

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ബംഗ്ലാദേശ് താരങ്ങള്‍ തമ്മിലെ വാക്കേറ്റം : വിമർശനവുമായി സച്ചിൻ

മുംബൈ : അണ്ടര്‍ 19 ലോകകപ്പ് ഫൈനൽ മത്സരത്തിന് ശേഷം ഇന്ത്യ- ബംഗ്ലാദേശ് താരങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തെ വിമർശിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. വൈകാരിക ക്ഷോഭം നിയന്ത്രിക്കാന്‍ വളരെയധികം ശ്രദ്ധിക്കണമെന്നു അദ്ദേഹം പറഞ്ഞു.

ലോകം എല്ലാം കാണുന്നുണ്ട് എന്ന് മറക്കാൻ പാടില്ല. അക്രമണോത്സുകത മത്സരത്തിലാണ് കാട്ടേണ്ടത്. ബാറ്റിംഗിലും ബൗളിംഗിലും പുറത്തെടുക്കുന്ന അക്രമണോത്സുകത ടീമിന് ഗുണം ചെയ്യും. . ഇതിനെ മറികടക്കുന്നതാവരുത് ഒരു താരത്തിന്‍റെയും പ്രവര്‍ത്തിയെന്നും വാക്കുകള്‍ കൊണ്ട് പോരാടുന്നതും മോശം പ്രയോഗങ്ങള്‍ നടത്തുന്നതും നിങ്ങള്‍ മൈതാനത്ത് അഗ്രസീവ് ആണെന്ന് തെളിയിക്കില്ലെന്നും സച്ചിൻ വ്യക്തമാക്കി.

Also read : ലോകരാജ്യങ്ങൾ ഇന്ത്യയിലേക്ക് ഉറ്റുനോക്കുമ്പോൾ ഡൽഹിയിൽ വ്യാപക അക്രമവുമായി പ്രതിഷേധക്കാർ ,പത്തിടങ്ങളില്‍ നിരോധനാജ്ഞ

മൈതാനത്ത് ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മിൽ ഏറ്റുമുട്ടലിന്‍റെ വക്കിലെത്തിയ സംഭവം വിവാദമായതോടെ ഐസിസി താക്കീത് നല്‍കിയിരുന്നു. ബംഗ്ലാദേശ് കളിക്കാരായ തൗഹിദ് ഹൃദോയ്, ഷമിം ഹൊസൈന്‍, റാകിബുള്‍ ഹസന്‍ എന്നിവരെയും ഇന്ത്യന്‍ താരങ്ങളായ ആകാശ് സിംഗ്, രവി ബിഷ്‌ണോയ് എന്നിവരെയും പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.21 ലംഘിച്ചതിന് താക്കീത് ചെയ്തിരുന്നു. അതോടൊപ്പം തന്നെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിന് രവി ബിഷ്‌ണോയ്‌ക്കെതിരെ കുറ്റവും ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button