Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

വിവാഹിതനായ മദ്രസാ അധ്യാപകന്‍ യുവതിയുമായി ഒളിച്ചോടി : ഒളിച്ചോട്ടത്തിനു പിന്നില്‍ മദ്രസയിലെ കുട്ടികളുടെ ഉമ്മമാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നുമുള്ള പരിചയവും പ്രണയവും

കോഴിക്കോട്: വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ മദ്രസാ അധ്യാപകന്‍ യുവതിയുമായി ഒളിച്ചോടി. ഒളിച്ചോട്ടത്തിനു പിന്നില്‍ മദ്രസയിലെ കുട്ടികളുടെ ഉമ്മമാരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നുമുള്ള പരിചയവും പ്രണയവും. മൂന്ന് കുട്ടികളുടെ മാതാവായ യുവതിയുമായാണ് ഇയാള്‍ നാടുവിട്ടത് . വയനാട് അടിവാരം വലിയ പള്ളിയിലെ മദ്രസ അദ്ധ്യാപകന്‍ ജംഷീറാണ് നാദാപുരം സ്വദേശിനിയായ ഫൗസിയക്കൊപ്പം നാടുവിട്ടത്. ജംഷീറിനെതിരെ ഭാര്യ സീനത്ത് തമിഴ്നാട് നീലഗിരി എരുമാട് പൊലീസ് സ്റ്റേഷനിലും ഫൗസിയയെ കാണാനില്ല എന്നു കാട്ടി ബന്ധുക്കള്‍ നാദാപുരം പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരിക്കുകയാണ്. കൂടാതെ ജംഷീറിന്റെ ഭാര്യ സീനത്ത് തന്റെ ഭര്‍ത്താവിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്ന് കാട്ടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പും ഇട്ടിട്ടുണ്ട്.

Read Also : കുട്ടികളെ ഉപേക്ഷിച്ചും കൊന്നുതള്ളിയും ഒപ്പം ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ചും വകവരുത്തിയും കാമുകനുമായി ഒളിച്ചോടുന്ന വീട്ടമ്മമാരുടെ നവകേരളം

കഴിഞ്ഞ ആഴ്ചയിലാണ് ജംഷീര്‍ നാദാപുരം സ്വദേശിനിയുമായി കടന്ന് കളഞ്ഞത്. മദ്രസയിലെ കുട്ടികളുടെ ഉമ്മമാര്‍ ഉള്‍പ്പെടുന്ന ഇസ്ലാമിക് ഗ്രൂപ്പ് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും പരിചപ്പെട്ടതായിരുന്നു ഫൗസിയയെ. പരിചയം പിന്നീട് വളര്‍ന്ന് പ്രണയ ബന്ധമാകുകയും ഒളിച്ചോട്ടത്തിലേക്ക് വഴിവയ്ക്കുകയുമായിരുന്നു. ജംഷീറും ഭാര്യ സീനത്തും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. സെറ്റിയുടെ പണിയുമായി എത്തിയതായിരുന്നു ജംഷീര്‍. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം. വിവാഹ ശേഷം എരുമാട് ഭാര്യ വീട്ടിലായിരുന്നു താമസം. പിന്നീട് ഭാര്യ വീട്ടുകാരുടെ സഹായത്തോടെയും നാട്ടുകരുടെ പക്കല്‍ നിന്നും കടം വാങ്ങിയ പണം ഉപയോഗിച്ചും വയനാട് അടിവാരത്തില്‍ ഒരു ഫര്‍ണ്ണീച്ചര്‍ ഷോപ്പ് ഇട്ടു. കൂടാതെ ഇയാള്‍ മദ്രസ അദ്ധ്യാപകനായി അടിവാരത്തെ പള്ളിയില്‍ ജോലിയും ചെയ്തു.

അടിവാരത്ത് നിന്നും ആഴ്ചയിലൊരിക്കലായിരുന്നു ഇയാള്‍ എരുമാടുള്ള ഭാര്യയുടെയും കുട്ടികളുടെയും അടുത്ത് എത്തിയിരുന്നത്. എന്നാല്‍ അടുത്തിടെയായി വീട്ടിലേക്കുള്ള വരവും നിന്നു. ഭാര്യ സീനത്ത് ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കടയിലും മദ്രസയിലും തിരക്കായതിനാലാണ് വരാന്‍ പറ്റാത്തത് എന്ന് പറയുകയായിരുന്നു. പിന്നീട് വിളിക്കുമ്പോഴൊക്കെ കോള്‍ വെയ്റ്റിങ്ങും ആയിരുന്നു. അങ്ങനെ ഒരു ദിവസം അടിവാരത്തെ ഷോപ്പില്‍ സീനത്തെത്തുകയും എന്താണ് വീട്ടില്‍ വരാത്തത് എന്ന് അന്വേഷിക്കുകയും ചെയ്തു. അടുത്തയാഴ്ച വരാമെന്ന് ജംഷീര്‍ പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ തന്റെ ഒപ്പം വീട്ടിലേക്ക് കൊണ്ടുപോയി.

വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിന് നിരന്തരം ഫോണ്‍ കോള്‍ വരുന്നത് ശ്രദ്ധയില്‍പെട്ടത്. അതാരാണെന്ന് ചോദിച്ചപ്പോള്‍ മദ്രസയില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ ഉമ്മയാണ് എന്നും കൗണ്‍സിലിങ്ങിനായി വിളിക്കുന്നതാണ് എന്നുമാണ് ജംഷീര്‍ പറഞ്ഞത്. ഇത് വിശ്വസിക്കാതെ സീനത്ത് മൊബൈല്‍ പിടിച്ചു വാങ്ങി പരിശോധിച്ചപ്പോള്‍ വാട്ട്‌സാപ്പ് വഴി ഇരുവരും ചാറ്റ് ചെയ്ത മെസ്സേജുകള്‍ കണ്ടു. ഒരു ഭാര്യ കാണാന്‍ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകളായിരുന്നു. ഇതോടെ ആ നമ്ബര്‍ കുറിച്ചെടുത്ത് തന്റെ മൊബൈലില്‍ നിന്നും വിളിച്ച് ഫൗസിയയെ സീനത്ത് താക്കീത് നല്‍കി. ഇനി വിളിക്കില്ലെന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത് എന്നും ഫൗസിയ സീനത്തിനോട് അപേക്ഷിച്ചു. അങ്ങനെ പ്രശ്‌നങ്ങള്‍ എല്ലാം അവസാനിച്ചു എന്നാണ് സീനത്ത് കരുതിയത്.

ഈ സംഭവത്തിന് ശേഷം സീനത്തിനോട് ജംഷീര്‍ അമിത സ്‌നേഹം ഭാവിക്കുകതയും വ്യാപാര ആവശ്യത്തിനായി കുറച്ചു പണം വേണമെന്നും ആവിശ്യപ്പെട്ടു. അയല്‍പക്കത്തി നിന്നും മറ്റുമായി വാങ്ങിയ 5 ലക്ഷം രൂപയും 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ജംഷീറിന് സീനത്ത് നല്‍കി. ഇതുമായി പോയ ജംഷീറിനെ പറ്റി പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഫൗസിയയുമായി നാടുവിട്ടു എന്ന വിവരം അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button