KeralaLatest NewsNews

ലക്ഷ്യം അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥ : പി. കനകസഭാപതി

തിരുവനന്തപുരം: അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് കഴിഞ്ഞ ബഡ്ജറ്റിലൂടെ നരേന്ദ്രമോദി സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദനും തമിഴ്നാട് ബി ജെ പി ഐറ്റി സെൽ കൺവീനറുമായ പ്രൊഫ. പി. കനകസഭാപതി.

കേന്ദ്ര ബഡ്‌ജറ്റിനെ കുറിച്ച് പാർട്ടിയുടെ സംസ്ഥാന ജില്ലാതലത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദിന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ലേക്ക് ഇന്ത്യ പ്രവേശിക്കുമ്പോള്‍ സാമ്പത്തിക രംഗത്ത് നേരിടേണ്ടി വരുന്ന ശക്തമായ വെല്ലുവിളികള്‍ നേരിടാൻ ബഡ്ജറ്റ് പ്രാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നിലനിൽപ് പാശ്ചാത്യ സാമ്പത്തിക വ്യവസ്ഥിതിയുടെ അടിസ്ഥാനത്തത്തിലുള്ളതല്ല. മറിച്ച് ഇന്ത്യൻ കുടുംബ വ്യവസ്ഥയിൽ ഊന്നിയുള്ളതാണ്. അതുകൊണ്ടു തന്നെ ആഗോള സാമ്പത്തികമാന്ദ്യം ഒരു വലിയ അളവിൽ ഇന്ത്യയിൽ പ്രകടമാവില്ല, അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ജിഡിപി ഇപ്പോള്‍ മൂന്നു ലക്ഷം കോടി ഡോളറാണ്. ഇത് 2030ടെ ഏഴ് ലക്ഷം കോടി ഡോളര്‍ ആകണമെങ്കില്‍ സാമ്പത്തിക രംഗത്ത് വരുന്ന പത്തു വര്‍ഷം കൊണ്ട് അതിശക്തമായ മുന്നേറ്റം രാജ്യം കാഴ്ചവെയ്‌ക്കേണ്ടതുണ്ട്. നോട്ട് നിരോധനം, ജിഎസ്ടി എന്നിവയുടെ ആനുകൂല്യം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാർ അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് ചന്ദ്രൻ സ്വാഗതവും, ഉണ്ണികൃഷ്ണൻ മാഷ് കൃതജ്ഞതയും രേഖപ്പെടുത്തി. തിരുവനനജിപുരം ജില്ലാ അധ്യക്ഷൻ വിവി രാജേഷ്, സംസ്ഥാന വക്താവ് എം എസ് കുമാർ, മുൻ ജില്ലാ അധ്യക്ഷൻ അഡ്വ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button