Latest NewsNewsIndia

സമാധാനപരമായ പ്രതിഷേധം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമാണ്. അക്രമം ഒരിക്കലും ന്യായീകരിക്കാനാകില്ല : രാഹുല്‍ഗാന്ധി

ന്യൂഡൽഹി : വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലുണ്ടായ സംഘർഷത്തിനെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവും,വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷം അസ്വസ്ഥതയുളവാക്കുന്നതാണെന്നു രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സമാധാനപരമായ പ്രതിഷേധം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമാണ്. അക്രമം ഒരിക്കലും ന്യായീകരിക്കാനാകില്ല. ഡല്‍ഹിയിലെ ജനങ്ങള്‍ സംയമനം പാലിക്കണമെന്നും പ്രകോപനങ്ങളില്‍ വീഴരുതെന്നു അഭ്യര്‍ഥിക്കുന്നതായും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

അതേസമയം ഡ​ല്‍​ഹി സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ കൂ​ടി മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. പോ​ലീ​സ് വെ​ടി​വ​യ്പി​ല്‍ ത​ദ്ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു​പേ​ര്‍ കൂ​ടി മരിച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. നേ​ര​ത്തേ, ക​ല്ലേ​റി​ല്‍ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചി​രു​ന്നു. ഹെ​ഡ്‌ കോ​ണ്‍​സ്റ്റ​ബി​ളാ​യ ര​ത്ത​ന്‍​ലാ​ലാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ചാന്ദ്ബാഗ്, ഭജന്‍പുര, മൗജ്പുര്‍, ജാഫറാബാദ് തുടങ്ങിയ ഇടങ്ങളിലാണ് സംഘര്‍ഷം വ്യാപിച്ചത്.

Also read : വടക്ക് കിഴക്കന്‍ ദില്ലിയില്‍ നടന്ന സംഘര്‍ഷം ആസൂത്രിതം? ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തിന്‍റെ ഭാഗം, കരുതലോടെ നിരീക്ഷിച്ച് ആഭ്യന്തര വകുപ്പ് :എട്ട് കമ്പനി സിആർപിഎഫിനെ വിന്യസിച്ചു

പ്രദേശത്തെ നൂറുകണക്കിന് വീടുകളും കടകളും അക്രമികള്‍ തകര്‍ത്തു. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. ഡല്‍ഹി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്കുനേരെ ​പൊലീസ്​ ടിയര്‍ ഗ്യാസ്​ പ്രയോഗിച്ചു. പൊലീസുകാരന്‍ കൊല്ലപ്പെട്ടതോടെ​ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ എ​ട്ട് ക​മ്ബ​നി സി​ആ​ര്‍​പി​എ​ഫി​നെയും ഒ​രു ക​മ്ബ​നി വ​നി​താ ദ്രു​ത​ക​ര്‍​മ സേ​ന​യെ​യും വടക്കു കിഴക്കൻ ഡൽഹിയിൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button