Latest NewsIndia

വടക്ക് കിഴക്കന്‍ ദില്ലിയില്‍ നടന്ന സംഘര്‍ഷം ആസൂത്രിതം? ട്രം​പി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തിന്‍റെ ഭാഗം, കരുതലോടെ നിരീക്ഷിച്ച് ആഭ്യന്തര വകുപ്പ് :എട്ട് കമ്പനി സിആർപിഎഫിനെ വിന്യസിച്ചു

ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് സംഘര്‍ഷമെന്ന സൂചന ആഭ്യന്തര മന്ത്രാലയത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരും പങ്കുവെച്ചിരുന്നു.

ന്യൂ​ഡ​ല്‍​ഹി: വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന്‍റെ പേ​രി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷം യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ന്‍ റെ​ഡ്ഡി. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഒ​രു ത​ര​ത്തി​ലും ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ളെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് സംഘര്‍ഷമെന്ന സൂചന ആഭ്യന്തര മന്ത്രാലയത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരും പങ്കുവെച്ചിരുന്നു.

സംഘര്‍ഷത്തില്‍ പരുക്കേറ്റ ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷ സാധ്യതയുള്ള 9 ഇടങ്ങളില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പുണ്ടായ അക്രമ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോക്കിക്കാണുന്നത്.

ലോകരാജ്യങ്ങൾ ഇന്ത്യയിലേക്ക് ഉറ്റുനോക്കുമ്പോൾ ഡൽഹിയിൽ വ്യാപക അക്രമവുമായി പ്രതിഷേധക്കാർ ,പത്തിടങ്ങളില്‍ നിരോധനാജ്ഞ

വടക്ക് കിഴക്കന്‍ ദില്ലിയിലെ ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ദില്ലി പോലീസ് സേനയിലെ കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. കല്ലേറില്‍ സഹദ്ര ഡിസിപിക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ടതോടെ പമ്പിലേക്കും തീ പടര്‍ന്നു. നിരവധി വീടുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ കലാപത്തില്‍ വെടിയുതിര്‍ക്കുന്ന യുവാവിന്റെ ചിത്രം പുറത്ത്

പത്ത് സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.സംഘര്‍ഷത്തിന് പിന്നാലെ വടക്കു കിഴക്കൻ ദില്ലിയിൽ എട്ട് കമ്പനി സിആർപിഎഫിനെ വിന്യസിച്ചിട്ടുണ്ട്. ഒരു കമ്പനി വനിതാ ദ്രുതകർമ സേനയെയും വിന്യസിച്ചു. ഉദ്യോഗ്‌ ഭവൻ, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടറിയേറ്റ്,ജൻപഥ് എന്നീ നാല് മെട്രോ സ്റ്റേഷനുകൾ കൂടി അടച്ചു. സെൻട്രൽ സെക്രട്ടറിയേറ്റിൽ മെട്രോ ട്രെയിൻ മാറിക്കയറാനുള്ള സംവിധാനം ഉണ്ടാകും. നേരത്തെ ദില്ലി സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചിരുന്നു.

ഡൽഹിയിൽ സംഘർഷം തുടരുന്നു, മരണ സഖ്യ രണ്ടായി : നിരവധി വീടുകൾക്ക് നേരെ ആസൂത്രിത ആക്രമണം

ട്രംപ് ദില്ലിയിലേക്ക് വരുന്നതിന്‍റെ ഭാഗമായുള്ള സുരക്ഷ സംവിധാനത്തിന്‍റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകൾ അടച്ചത്.കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്‍ നേരത്തെ മരിച്ചിരുന്നു. ദില്ലി ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻലാൽ ആണ് മരിച്ചത്. കല്ലേറിൽ സഹദ്ര ഡിസിപിക്കും ഗുരുതരമായി പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button