ഇന്ത്യൻ സന്ദർശനത്തിന് എത്തിയ അമേരിക്കൻ പ്രസിഡന്‍റ് താമസിക്കുന്ന ഹോട്ടലിലെ ചിലവ് 8 ലക്ഷം രൂപ. ഐ.ടി.സി. മൗര്യ ഹോട്ടലിലാണ് ട്രംപും മെലാനിയയും ഇന്ന് തങ്ങുന്നത്. നേരത്തെ മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും ഇവിടെയായിരുന്നു താമസം. ട്രംപിനെ താമസിപ്പിക്കുന്നതിനായി ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപയാണ് ചിലവ്.
ഭക്ഷണ പരിശോധനാ ലബോറട്ടറി, അതീവസുരക്ഷാ സംവിധാനങ്ങള്‍ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വായുനിലവാരം ഓരോ സമയത്തും പരിശോധിച്ച് മെച്ചപ്പെടുത്താനുള്ള സംവിധാനവും ഹോട്ടലിലുണ്ട്. ട്രംപിനെയും ഭാര്യ മെലാനിയയേയും പരമ്പരാഗത രീതിയില്‍ പൊട്ടുതൊട്ടും മാലചാര്‍ത്തിയുമാണ് ഹോട്ടലിൽ സ്വീകരിക്കുക.
Post Your Comments