Latest NewsNewsIndia

ഭാര്യയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രേരിപ്പിച്ചു, ഭാര്യമാതാവിനെ യുവാവ് വെടിവച്ച് കൊന്നു

ന്യൂ ഡൽഹി : ഭാര്യയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രേരിപ്പിച്ചതിന് ഭാര്യമാതാവിനെ യുവാവ് വെടിവച്ച് കൊന്നു. ഡൽഹിയിലെ മുന്ദകയിൽ പശ്ചിം വിഹാറിലെ ഒരു ക്ലിനിക്കല്‍ നഴ്‌സാണ് മരണപെട്ടത്. പേര് വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ പങ്കജ് എന്ന യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച ഹരിയാനയിലെ ലാദ്പുരില്‍ നിന്നാണ്  പിടികൂടിയത്. ഇയാളുടെ പക്കലില്‍ നിന്ന് തോക്കും വെടിയുണ്ടയും കണ്ടെടുത്തിട്ടുണ്ട്.

Also read : സീരിയൽ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം,ഭര്‍ത്താവും ആറ് മാസം പ്രായമുള്ള കുഞ്ഞിനും ഗുരുതര പരിക്ക്

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സ്ത്രീയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അഞ്ച് വെടിയുണ്ടകളാണ് മരിച്ച സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്നതെന്നും പങ്കജിനൊപ്പം സുഹൃത്തുക്കളായ ഉജ്വല്‍, അജിത്ത് എന്നിവരും കൃത്യത്തില്‍ പങ്കാളികളായതായും പോലീസ് വ്യക്തമാക്കി. ഭാര്യയുടെ ഗര്‍ഭം മുന്‍പ് രണ്ട് തവണ ഭാര്യമാതാവ് അലസിപ്പിച്ചുവെന്നാണ് പങ്കജിന്റെ ആരോപണം. ഭാര്യ കുറേക്കാലമായി അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button