ഇസ്ലാമാബാദ് : ഹിന്ദുക്കൾ ശത്രുക്കളാണെന്ന് പാക് നിയമസഭാംഗം. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവും പ്രവിശ്യനിയമ സഭാംഗവുമായ ഷേർ അസം വസിർ ആണ് നിയമസഭയിൽ വിവാദ പരാമർശമുന്നയിച്ചത്.പാകിസ്ഥാൻ ജനസംഖ്യയിൽ വെറും ഒന്നര ശതമാനം മാത്രം വരുന്ന ഹിന്ദുക്കൾ കടുത്ത അവഗണനയാണ് പാകിസ്ഥാനിൽ എല്ലാ മേഖലകളിലും നേരിടുന്നത്. വിവാദ പരാമർശത്തിനെതിരെ നിയമസഭയിലെ ന്യൂനപക്ഷ അംഗങ്ങൾ പ്രതിഷേധിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തു. രവികുമാർ , രഞ്ജിത് സിംഗ് എന്നിവരാണ് വസിർ ഖാന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് വോക്ക്‌ഔട്ട് നടത്തിയത്.
എന്നാൽ ഹിന്ദുസ്ഥാൻ തങ്ങളുടെ ശത്രുക്കളാണെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് വസിർ പിന്നീട് അവകാശപ്പെട്ടു.ന്യൂനപക്ഷ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് പരാമർശം സഭാരേഖകളിൽ നിന്ന് ഒഴിവാക്കി.നേരത്തെ ഹിന്ദുക്കളെ വർഗീയമായി അധിക്ഷേപിച്ച് പാകിസ്ഥാൻ മന്ത്രി വാർത്താസമ്മേളനത്തിൽ സംസാരിച്ചിരുന്നു.പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സാംസ്കാരിക വകുപ്പ് മന്ത്രി ഫയാസ്സുൾ ഹസ്സൻ കോഹനാണ് ഹിന്ദുമത വിശ്വാസികളെ അധിക്ഷേപിക്കുന്ന പ്രസ്താവനയുമായി പൊതുവേദിയിൽ സംസാരിച്ചത്..
പാകിസ്ഥാനിലെ ഭരണകക്ഷിയായ പാകിസ്ഥാൻ തെഹരീകെ ഇൻസാഫ് പാർട്ടി അംഗവും പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായിയുമായിരുന്നു ഫയാസ്സുൾ ഹസ്സൻ. ഇയാൾ പിന്നീട് രാജിവെച്ചിരുന്നു. ഹിന്ദുക്കൾ ഗോമൂത്രം കുടിക്കുന്നവരും ബിംബാരാധകരുമാണ് എന്നതായിരുന്നു ഫയാസുൾ ഹസ്സന്റെ വിവാദ പ്രസ്താവന.
Post Your Comments