
ഭുവനേശ്വർ: ടിവി പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം. ഒഡീഷയിലെ സുന്ദര്‍ഗഢ് ജില്ലയില്‍ ലഹന്ദബുഡ ഗ്രാമത്തിലെ ബോബിനായക് എന്ന യുവതിയാണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. സീരിയല്‍ കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിക്കുകയിരുന്നു.ഒപ്പം ഭര്‍ത്താവ് ദിലേശ്വര്‍ നായകും മകളുമുണ്ടായിരുന്നു.മൂന്ന് പേർക്ക് ഗുരുതര പൊള്ളലേറ്റതോടൊപ്പം ചില്ലുകളും കുത്തിക്കയറി പരിക്കേറ്റിരുന്നു.
Also read : പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം : ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ തീരുമാനം ഇങ്ങനെ
ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വീട്ടിലേക്കുള്ള വൈദ്യുതി വിഛേദിച്ച ശേഷമായിരുന്നു രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ബോബിയെ രക്ഷിക്കാനായില്ല. കുഞ്ഞിന്റെയും ഭര്‍ത്താവിന്റെയും നില ഗുരുതരമായതോടെ റൂര്‍ക്കല ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments