KeralaLatest NewsNewsIndia

കേരളത്തില്‍ തീവ്രവാദ ഫാക്ടറി; സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി നേതാവ്

ബംഗലൂരു: കൊല്ലം കുളത്തൂപ്പുഴയില്‍ നിന്നും പാകിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവത്തില്‍ കേരളത്തില്‍ തീവ്രവാദ ഫാക്ടറിയെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചുവെന്ന് അവര്‍ ആരോപിച്ചു. ട്വിറ്ററിലൂടെയാണ്  പ്രതികരണം.

‘പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിന്നും ബുള്ളറ്റുകളും റൈഫിളുകളും കാണാതാകുന്നു. പൗരത്വ ഭേദഗതി നിയമത്തിനെ പിന്തുണയ്ക്കുന്നതിന് ഹിന്ദുക്കള്‍ വിവേചനത്തിന് ഇരകളാകുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ടകളും സംസ്ഥാനത്ത് നിന്നും കണ്ടെത്തിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണം. കേരളത്തില്‍ എത്രയും വേഗം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം.’ ശോഭ കരന്തലജെ ട്വീറ്റ് ചെയ്തു.

കുളത്തൂപ്പുഴയില്‍ നിന്ന് ലോംഗ് റേഞ്ച് റൈഫിളുകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള പാക് നിര്‍മ്മിതമായ 14 സജീവ വെടിയുണ്ടകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റുടുക്കാന്‍ തയ്യാറാകുന്ന പശ്ചാത്തലത്തിലായിരുന്നു ശോഭ കരന്തലജെയുടെ പ്രതികരണം. പാകിസ്ഥാന്‍ ഓര്‍ഡ്‌നന്‍സ് ഫാക്ടറിയുടെ മുദ്രയുള്ള 7.62 എം എം വെടിയുണ്ടകള്‍ 1981-82 കാലയളവില്‍ നിര്‍മ്മിച്ചവയാകാനാണ് സാദ്ധ്യതയെന്ന് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്.

https://twitter.com/ShobhaBJP/status/1231430165613252608

shortlink

Related Articles

Post Your Comments

Related Articles


Back to top button