KeralaLatest NewsNews

ബിജെപി ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് രവീശതന്ത്രി കുണ്ടാർ

കാസർകോട്: രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന സമിതി അംഗം രവീശതന്ത്രി കുണ്ടാർ. ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് രവീശതന്ത്രി കുണ്ടാറിന്റെ പേരാണ് പരിഗണിച്ചിരുന്നത്. എന്നാൽ കെ.ശ്രീകാന്ത് നാലാമതും ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നിലപാട് വ്യക്തമാക്കി രവീശതന്ത്രി എത്തിയത്. ആത്മീയ രംഗത്ത് സജീവമാകാനാണ് തീരുമാനം. പുതിയ അധ്യക്ഷൻ വന്നതിൽ അതൃപ്തി ഇല്ല. ഗ്രൂപ്പിസത്തിനു കാരണമാകുമെന്നതിനാലാണ് പാര്‍ട്ടിയിലെ അധികാര സ്ഥാനങ്ങൾ ഒഴിയുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് ആയി കെ. ശ്രീകാന്തിനെ കെ. സുരേന്ദ്രൻ ഞായറാഴ്ചയാണ് നാമനിർദേശം ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button