സിഡ്‌നി : ഉയരക്കുറവിന് കടുത്ത അധിക്ഷേപവും ബോഡി ഷെയിമിംഗും നേരിട്ട ക്വാഡന്‍ ബെയില്‍സ് ഒറ്റ ദിവസം കൊണ്ട് ലോകത്തിന്റെ പലകോണില്‍ നിന്ന് സ്നേഹവും പിന്തുണയുംഏറ്റുവാങ്ങുകയാണ്. ‘എനിക്കൊരു കത്തി തരുമോ, സ്വയം മരിക്കാനാണ്.’ ഉയരക്കുറവിന്റെ പേരില്‍ സ്‌കൂളില്‍ പരിഹാസം നേരിട്ട ക്വാഡന്‍ ബെയ്ല്‍സ് കണ്ണീരോടെ പറഞ്ഞ വാക്കുകള്‍ക്ക് ലോകത്തിന്റെ കണ്ണു നനയിച്ചു. എന്നാല്‍ ഇന്ന് ഓസ്ട്രേലിയയിലെ ദേശീയ റഗ്ബി ടീമിന്റെ കൈപിടിച്ച് ഫീല്‍ഡിലേക്ക് ചിരിയോടെ എത്തുന്ന ക്വാഡന്‍ ബെയില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ താരം.
നാഷനല്‍ റഗ്ബി ലീഗിന്റെ ഇന്‍ഡിജനസ് ഓള്‍ സ്റ്റാര്‍സ് ടീമിനെ ഫീല്‍ഡിലേക്ക് നയിക്കാനായി ക്വീന്‍സ് ലാന്‍ഡിലേക്ക് ക്വാഡനെ ക്ഷണിച്ചിരുന്നു. ഗോള്‍ഡ് കോസിലെ മത്സര സ്ഥലത്ത് എത്തി റഗ്ബി ടീമിന്റെ അതേ ജഴ്സിയില്‍ ഗ്രൗണ്ടിലെ കയ്യടികള്‍ക്കും ആരവങ്ങള്‍ക്കും നടുവിലേക്ക് ക്വാഡന്‍ ബെയില്‍സ് എത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
അമ്മ യറാക്കയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നു പങ്കുവച്ച വിഡിയോയിലായിരുന്നു ക്വാഡന്‍ തന്റെ വിഷമസ്ഥിതി വിശദീകരിച്ചത്. ഒന്നരക്കോടിയിലധികം പേരാണ് വിഡിയോ കണ്ടത്. നേരത്തെ ഹോളിവുഡ് താരം ബ്രാഡ് വില്യംസ്, ഹ്യൂ ജാക്ക് മാന്‍ തുടങ്ങിയവര്‍ ക്വാഡനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. പശസ്ത ഹോളിവുഡ് നടന്‍ ഹുഗ് ജാക്ക്മാന്‍ ‘ക്വാഡന്‍, നീ സ്വയം വിചാരിക്കുന്നതിലും കരുത്തനാണ്, നീ എന്റെ സുഹൃത്താണ്’ എന്ന് വിഡിയോ സന്ദേശം നല്‍കി. യുഎസ് ഹാസ്യനടന്‍ ബ്രാഡ് വില്യംസ്, ക്വാഡനു വേണ്ടി ഒന്നേകാല്‍ കോടി രൂപ സമാഹരിച്ചു. ബ്രാഡ് വില്യംസ് ഡിസ്നി ലാന്‍ഡ് സന്ദര്‍ശിക്കാന്‍ ക്വാഡനെയും അമ്മയെയും ക്ഷണിക്കുകയും ചെയ്തു.
അതേസമയം, ക്വാഡന്റെ പ്രായം ഒന്‍പതല്ല, പതിനെട്ടാണെന്നും ഇന്‍സ്റ്റഗ്രാമില്‍ കൂടുതല്‍ പ്രശസ്തി നേടാനുള്ള നാടകമാണ് വിഡിയോയെന്നും വിവാദം പ്രചരിക്കുന്നുണ്ട്.
Post Your Comments