Latest NewsJobs & VacanciesNews

കൊച്ചി മെട്രോയിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു.

പട്ടികവർഗ യുവതീ യുവാക്കൾക്ക് മെട്രോ റെയിൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ സ്റ്റേഷൻ കൺട്രോളർ/ട്രെയിൻ ഓപ്പറേറ്റർ എന്നീ തസ്തികളിലേയ്ക്ക് ഡിപ്ലോമ (മൂന്ന് വർഷം)/ ബി.ടെക് – മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്‌സ്, എന്നീ ട്രേഡുകളിൽ വിദ്യാഭ്യാസ യോഗ്യതയുളള പട്ടികവർഗ യുവതിവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികളിലേയ്ക്ക് ആകെ ഒമ്പത് ഒഴിവുകളുണ്ട്. വിദ്യാഭ്യാസയോഗ്യയുളള 25 വയസ്സ് വരെ പ്രായമുളള ഉദ്യോഗാർത്ഥികൾക്ക് (നിയമപ്രകാരമുളള വയസ്സ് ഇളവ് ലഭിക്കും) അപേക്ഷ അയ്ക്കാം.

Also read : വനഗേഷണ സ്ഥാപനത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോ താത്കാലിക ഒഴിവ്

നിയമന കാലയളവ് ഒരു വർഷം. കൂടാതെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കാലയളവ് കൂട്ടുകയും ശമ്പള പരിധി വർദ്ധിപ്പിക്കുകയും ചെയ്യും. താത്പര്യമുളള ഉദ്യോഗാർത്ഥികൾ വെളളപേപ്പറിൽ തയ്യാറാക്കുന്ന അപേക്ഷയിൽ ഉദ്യോഗാർത്ഥിയുടെ പേര്, മേൽ വിലാസം വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, ജനന തീയതി വാർഷിക വരുമാനം എന്നീ രേഖകൾ ഉൾപ്പെടുത്തി അപേക്ഷ ഫെബ്രുവരി 29ന് ജനറൽ മാനേജർ (എച്ച്.ആർ അഡ്മിനിട്രേഷൻ & ട്രെയിനിംഗ്), കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന വിലാസത്തിൽ സമർപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button