ഭുവനേശ്വർ : ഐഎസ്എൽ സീസണിലെ അവസാന പോരാട്ടത്തിൽ ഒഡീഷയെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്. ആവേശപ്പോരിൽ നാല് ഗോളുകൾ വീതമാണ് ഇരുടീമുകളും സ്വന്തമാക്കിയത്.
.@OdishaFC and @KeralaBlasters share the spoils in Bhubaneswar and the numbers justify it! ?#OFCKBFC #HeroISL #LetsFootball pic.twitter.com/BeLXobH6yu
— Indian Super League (@IndSuperLeague) February 23, 2020
ഒഡീഷക്കായി മാനുൽ ഒൻവു(മൂന്ന് ഗോൾ),മാർട്ടിൻ എന്നിവർ ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്സിനായി റാഫേൽ മെസ്സി, ഓഗ്‌ബെച്ചേ എന്നിവർ ഗോളുകൾ നേടി. ഒഡീഷയുടെ നാരായൺ ദാസ് നേടിയ ഓൺ ഗോളും സമനില നേടാൻ ബ്ലാസ്‌റ്റേഴ്‌സിനെ സഹായിച്ചു.
To say it was an edge-of-the-seat contest is an understatement! ?#OFCKBFC #HeroISL #LetsFootball pic.twitter.com/MqZ7QpcuJR
— Indian Super League (@IndSuperLeague) February 23, 2020
Aaand breathe! ?
A thrilling second half from the boys as they fight valiantly to comeback on level terms and share the points with the hosts in our final game of the season! #YennumYellow #OFCKBFC pic.twitter.com/4Aza2OPndA
— Kerala Blasters FC (@KeralaBlasters) February 23, 2020
അവസാനപ്പോരാട്ടത്തിൽ ജയിക്കാനായില്ലെങ്കിലും സമനില പിടിക്കാനായതിന്റെ ആശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് പടിയിറങ്ങുന്നത്. പ്ലേ ഓഫ് നഷ്ടമായതു പോലെ അവസാന ജയം കൈവിട്ടതിന്റെ നിരാശയോടെയാണ് ഒഡീഷയും തങ്ങളുടെ ആദ്യ സീസണിൽ നിന്നും മടങ്ങുന്നത്. കൂടാതെ മുംബൈ സിറ്റിയെ മറികടന്ന് അഞ്ചാം സ്ഥാനം സ്വന്തമാക്കാനും ടീമിന് കഴിഞ്ഞില്ല. 18മത്സരങ്ങളിൽ 25പോയിന്റുമായി ഒഡീഷ ആറാം സ്ഥാനത്തും,18മത്സരങ്ങളിൽ 19പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തും തുടരുന്നു.
കഴിഞ്ഞ ദിവസത്തെ സൂപ്പർ പോരിൽ, നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയെ എടികെ സമനിലയിൽ തളച്ചിരുന്നു. ഇരുടീമുകളും രണ്ടു ഗോൾ വീതം സ്വന്തമാക്കി. ആദ്യ പകുതിയിൽ ഡിമാസ്(18), കെവാൻ(35)എന്നിവരുടെ ഗോളിലൂടെ ബെംഗളൂരു മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയിലേക്ക് കടന്ന് ജയം ബെംഗളൂരു നേടുമെന്നിരിക്കെ, അപ്രതീക്ഷിതമായി എടികെ ഒപ്പത്തിനൊപ്പം എത്തുകയായിരുന്നു. ഗാർസിയ(86),മൈക്കൾ(90) എന്നിവർ നേടിയ ഗോളിലൂടെയാണ് ബെംഗളൂരുവിനെ സമനിലയിൽ തളച്ചത്.
നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകൾ ഈ മത്സരത്തിന് ശേഷം 34 പോയിന്റുമായി എടികെ രണ്ടാം സ്ഥാനത്തും 30പോയിന്റുമായി മൂന്നാം സ്ഥാനത്തും തുടരുന്നു. 39പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഗോവ ആദ്യം തന്നെ പ്ലേ ഓഫിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ നിർണായക മത്സരത്തിലെ ജയത്തോടെ മുംബൈയെ പിന്തള്ളി മുൻ ചാമ്പ്യന്മാരായ ചെന്നൈ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
Post Your Comments