Latest NewsNewsIndia

ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം തകര്‍ന്നുവീണു

ഗോവ: പരിശീലന പറക്കലിനിടെ ഇന്ത്യന്‍ നാവികസേനയുടെ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്നുവീണു. ഞായറാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് നാവികസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ ആളപായമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മൂന്ന് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് മിഗ് 29 കെ വിമാനം തകര്‍ന്നു വീഴുന്നത്. വിമാനം തകര്‍ന്നു വീഴുന്നതിനിടയില്‍ പൈലറ്റ് ചാടി രക്ഷപ്പെടുകയായിരുന്നു.

2019 നവംബറില്‍ മിഗ് 29 കെ വിമാനം ഗോവയില്‍ തകര്‍ന്നു വീണിരുന്നു. അന്ന് എഞ്ചിന്‍ തകരാറിലായതിന്റെ കാരണം പക്ഷികള്‍ വിമാനത്തില്‍ ഇടിച്ചതാകാമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2018 ജനുവരിയില്‍ ഗോവയില്‍ മറ്റൊരു മിഗ് 29 കെ തകര്‍ന്നു വീണിരുന്നു. മിഗ് 29 യുദ്ധവിമാനത്തിന്റെ പരിശീലന പതിപ്പാണ് മിഗ് 29 കെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button