ദുബായ് : യുഎഇയിൽ നാല് പേർക്ക് കൂടി കൊറോണ വൈറസ് ബാധ(കോവിഡ് – 19) സ്ഥിരീകരിച്ചു. ഇറാൻ ദമ്പതികൾക്കും ഫിലിപ്പിനോ (34), ബംഗ്ലദേശ് (39) പൗരന്മാരാക്കുമാണ് ഏറ്റവും ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. ഇവർ ഉൾപ്പെടെ 8 പേരുടെ ആരോഗ്യനില തൃപ്തികരമാണ്.
Also read : ശക്തമായ ഭൂചലനം: മൂന്ന് കുട്ടികളടക്കം 7 പേർ കൊല്ലപ്പെട്ടു
നേരത്തേ രോഗബാധിതയായ ഫിലീപ്പിൻസുകാരിയും എഴുപതുകാരനായ ഇറാൻ സ്വദേശിയും തീവ്രപരിചരണ വിഭാഗത്തിലുള്ളത് ഇറാൻ സ്വദേശി അപകടനില തരണം ചെയ്തിട്ടില്ല.കൊറോണ വൈറസ് രോഗികളുമായി അടുത്ത് ഇടപഴകിയവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മുൻകരുതലിന്റെ ഭാഗമായി രോഗികളുമായി ബന്ധപ്പെട്ട എല്ലാവരെയും പരിശോധനാ വിധേയമാക്കിവരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 13 ആയി. ഇതിൽ 3 പേർ ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടിരുന്നു.
Post Your Comments