നാലു ദശാബ്ദങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടുന്ന അമ്മയും മകളും. വികാര നിർഭരമായ രംഗങ്ങളായിരുന്നു ദുബായി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത്. 37 കാരിയായ യുഎഇ സ്വദേശിനിയായ മറിയമാണ് 1983 ൽ പിരിഞ്ഞ തന്‍റെ അമ്മയെ കണ്ടെത്തിയത്.
കേവലം രണ്ടു വർഷം മാത്രമാണ് മറിയത്തിന്‍റെ മാതാപിതാക്കൾ ഒരുമിച്ച് ജീവിച്ചത്. ദാമ്പത്യ പ്രശ്നങ്ങൾ മൂലം മറിയത്തിന് ഒരു വയസുള്ളപ്പോൾ ഇരുവരും പിരിയുകയായിരുന്നു. മറിയം പിതാവിന്‍റെ ഒപ്പമാണ് പീന്നീട് വളർന്നത്. താൻ പല തവണ പിതാവിനോട് അമ്മയെ കുറിച്ച് ചോദിച്ചിരുന്നു. ഞങ്ങൾ രണ്ടു പേരും ചേർന്നു പല മാർഗങ്ങളിലൂടെ അന്വേഷണവും നടത്തി. എന്നാൽ എല്ലാം വിഫലമായിരുന്നു.
ഭർത്താവുമായി പിരിയുമ്പോൾ മറിയത്തിന്‍റെ അമ്മ ഗർഭിണിയായിരുന്നു. ജന്മനാടായ ഹൈദരാബാദിലേയ്ക്കാണ് മറിയത്തിന്‍റെ അമ്മ മടങ്ങിയത്. സോഷ്യൽ മീഡിയ വഴി അന്വേഷിച്ചെങ്കിലും മറിയത്തിന് അമ്മയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഒരു ഇന്ത്യൻ പത്രത്തിൽ നൽകിയ പരസ്യമാണ് മറിയത്തിന് തന്‍റെ അമ്മയെ കണ്ടെത്താൻ സഹായിച്ചത്. പരസ്യം നൽകി ഏതാനും മണിക്കൂറുകൾക്കകം തന്നെ ഫോൺ വന്നു.
ദുബായി വിമാനത്താവളത്തിൽ വച്ചാണ് മറിയം തന്‍റെ അമ്മയെയും, സഹോദരിയെയും നേരിൽ കണ്ടത്. വിവാഹം കഴിച്ചെങ്കിലും 2005 ൽ മറിയവും വിവാഹ മോചിതയായി. മറിയത്തിന് ഒരു മകളുണ്ട്.
Post Your Comments