
53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യുപിഎസ്‌സി(യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ). സയന്റിസ്റ്റ് ബി, അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്, സിസ്റ്റം അനലിസ്റ്റ്, സീനിയർ ഡിവിഷനൽ മെഡിക്കൽ ഓഫിസർ, ലക്ചറർ, സ്പെഷലിസ്റ്റ് ഗ്രേഡ് 3, വെറ്ററിനറി സർജൻ അസിസ്റ്റന്റ് തുടങ്ങിയ വിഭാഗങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. മിനിസ്ട്രി ഓഫ് മൈൻസ് വകുപ്പിനു കീഴിൽ അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് തസ്തികയിൽ മാത്രം 17 ഒഴിവുകൾ ആണുള്ളത്. ലക്ഷദ്വീപ് യൂണിയൻ ടെറിറ്ററിക്കു കീഴിൽ വെറ്ററിനറി സർജൻ അസിസ്റ്റന്റ് തസ്തികയിൽ 9 ഒഴിവുകളുണ്ട്.
വിശദമായ നിർദേശങ്ങൾക്കും, വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾക്കും സന്ദർശിക്കുക : http://www.upsc.gov.in/
അപേക്ഷയ്ക്ക് : http://www.upsconline.nic.in/
അവസാനതീയതി : ഫെബ്രുവരി 27
Post Your Comments