Latest NewsIndiaNews

കുപ്രസിദ്ധ വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ അഭിഭാഷകയായ മകൾ ബിജെപിയില്‍ ചേര്‍ന്നു.

കൃഷ്ണഗിരി: കുപ്രസിദ്ധ വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ രണ്ടാമത്തെ മകളും അഭിഭാഷകയുമായ വിദ്യാറാണി ബിജെപിയിൽ ചേർന്നു. മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്‍റെ സാന്നിധ്യത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായ മുരളീധര്‍ റാവുവിൽ നിന്നും വിദ്യാ റാണി ബിജെപി അംഗത്വം സ്വീകരിച്ചത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ സന്ദനക്കാട് വച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

Also read : സ്വാമി വിവേകാനന്ദന്‍റെ പ്രതിമ സാമൂഹ്യവിരുദ്ധർ തകർത്തു

രാജ്യത്തിനും ജനങ്ങള്‍ക്കും സേവനം ചെയ്യാനായാണ് ബിജെപിയിൽ ചേര്‍ന്നതെന്നു വിദ്യാ റാണി പ്രതികരിച്ചു. ജനങ്ങള്‍ക്ക് സേവനം ചെയ്യുക എന്നതായിരുന്നു അച്ഛന്‍റെ ആഗ്രഹം എന്നാൽ അദ്ദേഹം അത് നിര്‍വഹിച്ചത് തെറ്റായ രീതിയിലായിരുന്നുവെന്നും വിദ്യാ റാണി പറഞ്ഞു. പഠനത്തിനു ശേഷം സന്നദ്ധസേവകയായി പ്രവർത്തിക്കുകയാണ് വിദ്യാ റാണി. വീരപ്പന് വിദ്യാ ലക്ഷ്മി എന്നു പേരുള്ള മറ്റൊരു മകള്‍ കൂടിയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഐഎഎസ് കോച്ചിങ്ങിന് ചേര്‍ന്ന് വിദ്യാ റാണി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button