തിരുവനന്തപുരം•കൊല്ലം പത്തനാപുരത്ത് വച്ച് പാമ്പിന്റെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വാവ സുരേഷ് ഡിസ്ചാർജ് ആയി ഇറങ്ങിയതിന്റെ പിറ്റേ ദിവസം പമ്പ് പാമ്പ് പിടുത്തത്തിനിറങ്ങി.
തിരുവനന്തപുരം അരുവിക്കര കളത്തറ വിമല സ്കൂളിന് സമീപമുള്ള സ്ഥലത്തു നിന്നുമാണ് മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടിയത്. ഉച്ചക്ക് 12.45 ഓടെയാണ് സുരേഷ് സ്ഥലത്തെത്തിയത്. വീട്ടുപുരയിടത്ത് പാമ്പിനെ കണ്ടതോടെ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. ഇരവിഴുങ്ങുന്ന അവസ്ഥയിലുള്ള പാമ്പിനെയാണ് സുരേഷ് പിടികൂടിയത്.
പത്തനാപുരം കലഞ്ഞൂരില്‍ വച്ച് അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനടക്കം വാവയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ആശുപത്രിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് വാവ സുരേഷ് പുറത്തിറങ്ങിയത്.
കടപ്പാട് : കൗമുദി ടി.വി
Post Your Comments