തിരുവനന്തപുരം: പാമ്പ് കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷിനെ ഡിസ്‌ചാർജ് ചെയ്‌തു. കഴിഞ്ഞ ആഴ്ച പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയ അണലിയെ പിടികൂടി പുറത്തെത്തിച്ച ശേഷമായിരുന്നു സുരേഷിന് പാമ്പ് കടിയേറ്റത്. ഉടനെതന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതിനാല്‍ ഇന്നലെ 3:30 ഓടെ വീട്ടിലേയ്ക്ക് മാറുവാന്‍ കഴിഞ്ഞുവെന്ന് വാവ സുരേഷ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Read also: ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ; പുതിയ ആണവ കരാര്‍ പരിഗണനയില്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
നമസ്കാരം…?
എന്റെ ആരോഗ്യനിലയിൽ മാറ്റമുള്ളതിനാൽ (21/02/2020) വൈകുന്നേരം 3.30യോടുകൂടി ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്ക് മാറുവാൻ കഴിഞ്ഞു. ഇതോടൊപ്പം ശ്രീ ഷൈലജ ടീച്ചർ,മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സൂപ്രണ്ട് ശ്രീ ഷർമ്മദ് സർ,എന്നെ പരിചരിച്ച ഡോക്ടർസ് മറ്റ് എല്ലാ ഹോസ്പിറ്റലിൽ ജീവനക്കാർ എനിക്ക് വേണ്ടി പ്രാർത്ഥിച്ച എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരായിരം നന്ദി.
ശരീരകമായി അസ്വസ്ഥതകൾ ഒന്നും തന്നെ ഇല്ല. വിരളിലുള്ള മുറിവ് കരിഞ്ഞാൽ ഉടൻ ഞാൻ എന്റെ മേഖലയിൽ തുടരും.
ഏവർക്കും ശിവരാത്രി ആശംസകൾ നേരുന്നു.
❤സ്നേഹപൂർവ്വം❤
വാവ സുരേഷ്
Post Your Comments