Latest NewsNewsIndia

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം ; പുതിയ ആണവ കരാര്‍ പരിഗണനയില്‍

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ പുതിയ ആണവ കരാര്‍ പരിഗണനയില്‍. ആറ് ആണവ റിയാക്ടറുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ പുതിയ കരാര്‍ ഒപ്പുവച്ചേക്കും. ഇന്ത്യ സന്ദര്‍ശനത്തിനിടെ വന്‍ കരാറുകള്‍ക്ക് ശ്രമിക്കുന്നതായി ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ ആണവകരാറും അതില്‍ ഉള്‍പ്പെടുന്നതാണെന്നാണ് വിവരം.

2006 ല്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷും ചേര്‍ന്നാണ് നേരത്തെ ആണവറിയാക്ടറുകള്‍ ഇന്ത്യക്ക് നല്‍കാനുള്ള ആദ്യ ആണവ കരാര്‍ ഒപ്പുവെച്ചത്. കരാര്‍ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന രാഷ്ട്രീയ കോലാഹലങ്ങള്‍ പിന്നീട് ഇടതുപക്ഷം ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിലേക്ക് അടക്കം എത്തിയിരുന്നു. എന്നാല്‍ കരാരുമായി സര്‍ക്കാര്‍ മുന്നോട്ട് പോയി. ആണവറിയാക്ടറുകള്‍ ഇന്ത്യക്ക് നല്‍കാനായിരുന്നു അന്നത്തെ കരാര്‍. പിന്നീട് ആണവറിയാക്ടറുകള്‍ നല്‍കുന്നത് നീണ്ടുപോയി. ആ സാഹചര്യത്തിലാണ് ആറ് റിയാക്ടറുകള്‍ കൈമാറുന്നതിനുള്ള പുതിയ ഒരു കരാറിലേക്ക് എത്തുന്നതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button