Latest NewsIndiaNews

യുഎസ് പ്രസിഡന്റ് ട്രംപിനൊപ്പം താജ്മഹല്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയില്ല : അതിനുള്ള കാരണം ചൂണ്ടിക്കാട്ടി അധികൃതരുടെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : യുഎസ് പ്രസിഡന്റ് ട്രംപിനൊപ്പം താജ്മഹല്‍ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയില്ല. അതിനുള്ള കാരണം ചൂണ്ടിക്കാട്ടി അധികൃതരുടെ റിപ്പോര്‍ട്ട്. അഹമ്മദാബാദിലെ റോഡ് ഷോക്കും നമസ്‌തേ ട്രംപ് പരിപാടിക്കും ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ട്രംപ് ആഗ്രയിലേയ്ക്ക് പോകുന്നത് . പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിനൊപ്പം താജ്മഹല്‍ സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിന് അത്തരത്തിലൊരു പദ്ധതി ഇല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

Read Also : ഇന്ത്യ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യയോടുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പരാമര്‍ശം ഇന്ത്യയേയും വന്‍ലോകശക്തികളേയും ഞെട്ടിച്ചു : എന്നാലും ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വളരെയധികം ഇഷ്ടപ്പെടുന്നു

അമേരിക്കന്‍ പ്രസിഡന്റിനും കുടുംബത്തിനും ചരിത്ര സ്മാരകം കണ്‍നിറയെ കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അവിടെ മറ്റ് ഔദ്യോഗിക പരിപാടികളൊന്നുമുണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി മാത്രമല്ല, ഇന്ത്യയിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും അവിടെയുണ്ടാകില്ല.- അധികൃതര്‍ വ്യക്തമാക്കി.

24,25 തീയതികളിലാണ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുക . ഭാര്യ മെലേനിയ ട്രംപ്, മകള്‍ ഇവാങ്ക, മരുമകന്‍ ജറേഡ് കൂഷ്‌നര്‍ എന്നിവരടക്കമുള്ളവരും ട്രംപിനൊപ്പമുണ്ടാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button