Latest NewsKeralaNews

മെയിന്‍ റോഡില്‍ പൊലീസ് നില്‍ക്കുന്നുണ്ട്, മദ്യപിച്ചതിൽ പോകാൻ കഴിയില്ല; കുഞ്ഞ് കൊല്ലപ്പെടും മുന്‍പ് ശരണ്യയുടെ കാമുകന്‍ വീടിനടുത്ത് വന്നിരുന്നതായി വെളിപ്പെടുത്തൽ

കണ്ണൂര്‍: തയ്യിലില്‍ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തലുകൾ. ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന് മുൻപ് ഇവരുടെ കാമുകന്‍ ശരണ്യയുടെ വീടിന്റെ സമീപം വന്നിരുന്നു എന്നാണ് ഇപ്പോൾ വെളിപ്പെടുത്തൽ. ശരണ്യയുടെ വീടിന് പുറകുവശത്തായി ഇയാള്‍ നില്‍ക്കുന്നത് താന്‍ കണ്ടുവെന്ന് ഒരു ദൃക്‌സാക്ഷിയാണ് പൊലീസിനെ അറിയിച്ചത്. എന്തിനാണ് ഇവിടെ നില്‍കുന്നതെന്ന് കാമുകൻ ചോദിച്ചപ്പോള്‍ മെയിന്‍ റോഡില്‍ പൊലീസ് നില്‍ക്കുന്നുണ്ടെന്നും മദ്യപിച്ചതിനാല്‍ അതുവഴി പോകാന്‍ സാധിക്കില്ലെന്നുമാണ് ഇയാൾ മറുപടി പറഞ്ഞതെന്നും ഇയാൾ മൊഴി നൽകി.

Read also: ഗര്‍ഭിണിയാക്കിയത് ഇളയച്ഛനല്ല… ഒമ്പതാം ക്ലാസുകാരിയുടെ കള്ളം പൊലീസ് പൊളിച്ച് യഥാര്‍ത്ഥ പ്രതിയെ പൊലീസ് കണ്ടെത്തി

ചോദ്യം ചെയ്യലില്‍ കാമുകന്‍ ആരെന്ന് വെളിപ്പെടുത്താന്‍ ശരണ്യ തയാറായില്ല. ഒടുവില്‍ ഇയാളെ ഫോണില്‍ സ്പീക്കര്‍ ഫോണ്‍ ഉപയോഗിച്ച്‌ വിളിക്കാന്‍ പൊലീസ് ശരണ്യയോട് ആവശ്യപ്പെട്ടു. ഫോണ്‍ വിളിച്ചപ്പോൾ താന്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിന് കാമുകന്‍ ശരണ്യയോട് ദേഷ്യപ്പെടുകയും ചെയ്‌തു. ശരണ്യ അറസ്റ്റിലായ ശേഷവും നിരവധി തവണ ഇയാള്‍ ഇവരുടെ ഫോണിലേക്ക് വിളിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button