ന്യൂ ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് വിദേശത്തേക്ക് പറക്കാൻ അനുമതി ലഭിച്ചു. ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ശശി തരൂരിനെ വിദേശ യാത്ര നടത്തുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്.
യുഎഇ, ഫ്രാന്‍സ്, നോര്‍വേ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് തരൂരിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ശശി തരൂരിന്റെ വിദേശ യാത്ര വിലക്ക് പിന്‍വലിച്ചത്.
ദുബായിലെ ടീകോം ഇന്‍വെസ്റ്റ്‌മെന്റിന്റെ ഡയറക്ടറും റാന്‍ഡേവൂ സ്‌പോര്‍ട്‌സ് വേള്‍ഡിന്റെ സഹ ഉടമയുമായിരുന്ന സുന്ദന്ദ പുഷ്കര്‍ 2014 ജനുവരി 17ന് ഡല്‍ഹിയിലെ ലീല ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments