Latest NewsNewsIndia

റെയില്‍വെയില്‍ ഫ്രീയായി ടിക്കറ്റ് കിട്ടും പക്ഷെ ഈ ചലഞ്ച് ഏറ്റെടുക്കണം ; വീഡിയോ പങ്കുവച്ച് റെയില്‍വെ മന്ത്രി

ദില്ലി : റെയില്‍വെയില്‍ ഫ്രീയായി പ്ലാറ്റ്‌ഫോം ടിക്കറ്റ് കിട്ടും പക്ഷെ അതിന് ചെറിയ ഒരു ചലഞ്ച് ഏറ്റെടുക്കണം. സിമ്പിളാണ്, റെയില്‍വെ സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന ഫിറ്റ്‌നസ് മെഷീന്‍ പറയുന്നത് പോലെ വ്യായാമം ചെയ്താല്‍ മാത്രം മതി. ഇതില്‍ വിജയിച്ചാല്‍ ഫ്രീയായി പ്ലാറ്റ്‌ഫോം ടിക്കറ്റ് ലഭിക്കും.

ദില്ലിയിലെ ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനിലാണ് ഈ ഫിറ്റ്‌നസ് മെഷീല്‍ സ്ഥാപിച്ചിരിക്കുന്നത്. റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍ ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുപത്തി അഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ.

ഫിറ്റ്‌നസിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മെഷീന്‍ ദില്ലിയിലെ ആനന്ദ് വിഹാര്‍ റെയില്‍വെ സ്റ്റേഷനില്‍ പരീക്ഷണാര്‍ത്ഥം സ്ഥാപിച്ചിരിക്കുകയാണ്. ഈ മെഷീന് മുമ്പില്‍ നിന്ന് വ്യായാമം ചെയ്ത ശേഷം പ്ലാറ്റ് ഫോം ടിക്കറ്റ് ഫ്രീയായി നേടാവുന്നതാണ് എന്ന് അദ്ദേഹം വീഡിയോയ്‌ക്കൊപ്പം കുറിച്ചു. പലരും പദ്ധതിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button