KeralaLatest NewsIndia

എസ്ഐയുടെ കാർകടത്തി; കോയമ്പത്തൂർ സ്ഫോടന കേസ് പ്രതി കോട്ടയത്ത് അറസ്റ്റില്‍

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചോളം വാഹനങ്ങൾ ഇയാൾ തമിഴ്നാട്ടിലേക്ക് കടത്തിയതായാണ് വിവരം.

കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതി തൊപ്പി റഫീഖിനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി വാഹനങ്ങൾ കടത്തിയ കേസിലാണ് അറസ്റ്റ്. കോട്ടയത്ത് റിട്ടയേഡ് എസ്ഐ യുടെ കാർ കടത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ചോളം വാഹനങ്ങൾ ഇയാൾ തമിഴ്നാട്ടിലേക്ക് കടത്തിയതായാണ് വിവരം. ഇത് മറിച്ചുവിറ്റ് ശേഷം പണം സ്വരൂപിക്കുകയായിരുന്നു.

പൊതുവിടങ്ങളില്‍ ബുര്‍ഖ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ ശുപാര്‍ശ ; മത അടിസ്ഥാനത്തിലുള്ള പാര്‍ട്ടികള്‍ക്കും നിരോധനം

കേസുമായി ബന്ധപ്പെട്ടു തൃശൂര്‍ വാടനപ്പള്ളി ഗണേശമംലഗം പുത്തന്‍വീട്ടില്‍ അബ്‌ദുള്‍ റസാഖിന്റെ മകന്‍ ഇല്യാസ്‌ (37), എറണാകുളം ആലുവ യു.സി കോളജ്‌ ചെറിയംപറമ്ബില്‍ വീട്ടില്‍ അബുവിന്റെ മകന്‍ കെ.എ നിഷാദ്‌ (37) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.അറുപതോളം പേർ കൊല്ലപ്പെട്ട കോയമ്പത്തൂർ സ്ഫോടനത്തിനുപയോഗിച്ച സ്ഫോടക വസ്തു സൂക്ഷിച്ചിരുന്നത് റഫീഖിന്റെ വീട്ടിലായിരുന്നു.

ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷവും റഫീഖ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹകരിച്ചെന്ന് പൊലീസ് പറയുന്നു. ഇതിന്‍റെ ഭാഗമായി വാഹനം കടത്തിയ കേസിലാണ് കോട്ടയം വെസ്റ്റ് പോലീസ് റഫീഖിനെ പിടികൂടിയത്.. കേരളത്തില്‍ വിവിധ ഏജന്റുമാര്‍ മുഖേന നൂറുകണക്കിനു കാറുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട്‌ കണ്ടെത്തുന്നതിനായി തമിഴ്‌നാട്ടിലേക്കു റഫീഖ്‌ കടത്തിയിട്ടുണ്ടെന്നു പോലീസ്‌ പറഞ്ഞു. തമിഴ്‌നാട്ടില്‍ എത്തിയാല്‍ ഉടന്‍ എന്‍ജിന്‍ നമ്പരും ചേസിസ്‌ നമ്പരും മാറ്റി വണ്ടി പൊളിച്ചു മറ്റു സ്‌ഥലങ്ങളിലേയ്‌ക്കു കടത്തുകയാണു പതിവ്‌.

ഇന്നോവ, എര്‍ട്ടിഗ, എക്‌സ്‌.യു.വി. തുടങ്ങി ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങളാണു കടത്തിയിരുന്നത്‌. മോഷ്‌ടിച്ചോ, വാടകയ്‌ക്കെടുത്തോയായിരുന്നു വാഹനങ്ങളുടെ കടത്ത്‌. കണ്ണൂര്‍, കോഴിക്കോട്‌ ഭാഗങ്ങളില്‍ നിന്നു മാത്രം മുപ്പതോളം വാഹനങ്ങള്‍ ഇത്തരത്തില്‍ കടത്തിയതിനും റഫീഖിനെതിരെ കേസുണ്ട്‌. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറിലേറെ വാഹനങ്ങളാണ്‌ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയത്‌. പ്രധാനമന്ത്രിയെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതിനും കോയമ്പത്തൂര്‍ കുനിയ മുത്തൂര്‍ പോലീസ്‌ സറ്റേഷനില്‍ റഫീഖിനെതിരെ കേസ്‌ നിലവിലുണ്ട്‌.

വെള്ളാപ്പള്ളിയെ കണ്ടശേഷം സെൻകുമാറിനെ തള്ളി പറഞ്ഞ വി മുരളീധരനെതിരെ പ്രതികരണവുമായി സെൻകുമാർ, പിന്തുണയുമായി അലി അക്ബറും

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്ന റഫീഖിനെ അറസ്‌റ്റ്‌ ചെയ്‌തപിന്നാലെ എന്‍.ഐ.ഐ. ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്യാനെത്തുമെന്നാണു വിവരം. ഇടനിലക്കാര്‍ പിടിയിലായതു മുതല്‍ കേന്ദ്ര ഏജന്‍സികള്‍ കേസ്‌ സസൂക്ഷ്‌മം നിരീക്ഷിച്ചു വരികയായിരുന്നു. കേസിലെ മറ്റു പ്രതികള്‍ ഉടന്‍ അറസ്‌റ്റിലാകുമെന്നു പോലീസ്‌ പറഞ്ഞു.റഫീഖിന്റെ അറസ്റ്റ് കേന്ദ്ര ഏജൻസികളെ അറിയിച്ചിട്ടുണ്ട്. റഫീഖിനെ നാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button